ജനകീയപ്രശ്‌നങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്കുള്ള വേദിയായി സഭ മാറണം: സ്പീക്കര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.06.2016) ജനകീയപ്രശ്‌നങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്കുള്ള വേദിയായി നിയമസഭ മാറണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പുതുമുഖങ്ങളുടെയും പരിചിതരുടെയും കൂട്ടായ്മ സഭക്ക് വലിയ സാധ്യതകളാണ് തുറക്കുന്നത്.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടശേഷം നിയമസഭയില്‍ അനുമോദനങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു സ്പീക്കര്‍. നിയമനിര്‍മാണത്തിന് സഭ കൂടുതല്‍ സമയം കണ്ടെത്തണം. വാച്ച് ആന്റ് വാര്‍ഡിന്റെ സഹായത്തില്‍ സഭാ പ്രവര്‍ത്തനം സുഗമമാക്കാമെന്ന് കരുതുന്നില്ല.

അതേസമയം സഭ പിരിയുന്ന സമയം അനന്തമായി നീളുന്നത് പരിഹരിക്കാന്‍ കൂടിയാലോചന നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. സഭയും ഭരണഘടനയും, സഭയും നിയമനിര്‍മാണവും, സഭയും ജനങ്ങളും, സഭയും മാധ്യമങ്ങളും എന്നീ നാലുഘടകങ്ങളെ പരസ്പരം ഏകോപിപ്പിക്കുകയെന്ന ശ്രമകരമായ കടമയാണ് സ്പീക്കര്‍ക്ക് നിര്‍വഹിക്കാനുള്ളതെന്നും ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു.
ജനകീയപ്രശ്‌നങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്കുള്ള വേദിയായി സഭ മാറണം: സ്പീക്കര്‍

Keywords: Thiruvananthapuram, Kerala, UDF, LDF, NDA, BJP,  Assembly, Pinarayi vijayan, Government, Speaker, Sreramakrishnan, DYFI, CPM, MLA, Ponnani.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia