എ എന്‍ ശംസീര്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കിയോ? സഭയ്ക്കുള്ളില്‍ മാസ്‌ക് വയ്ക്കാത്തതിനെ ചോദ്യം ചെയ്ത് സ്പീകെര്‍
Aug 9, 2021, 15:54 IST
തിരുവനന്തപുരം: (www.kvartha.com 09.08.2021) എ എന്‍ ശംസീര്‍ എം എല്‍ എ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കിയോ? സഭയ്ക്കുള്ളില്‍ മാസ്‌ക് വയ്ക്കാത്തതിനെ ചോദ്യം ചെയ്ത് സ്പീകെര്‍ എംബി രാജേഷ്. നിയമസഭയില്‍ എല്ലാ അംഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞ സ്പീകെര്‍ പലരും മാസ്‌ക് പൂര്‍ണമായും ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടി. മാസ്‌ക് ഉപേക്ഷിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീകെര്‍ ചൂണ്ടിക്കാട്ടി.
സ്പീകെറുടെ വാക്കുകള്‍ ഇങ്ങനെ;
'ബഹുമാനപ്പെട്ട ശ്രീ എ എന്‍ ശംസീര്‍, അങ്ങിന്ന് തീരെ മാസ്‌ക് ഉപേക്ഷിച്ചതായിട്ടാണ് കാണുന്നത്. മറ്റു പല അംഗങ്ങളും മാസ്‌ക് താടിക്കു വെച്ചതായി കാണുന്നുണ്ട്. ശ്രീ കുറുക്കോളി മൊയ്തീന്‍... എല്ലാവര്‍ക്കും ഇത്
ബാധകമാണ്. അദ്ദേഹം ഇന്ന് തീരെ മാസ്‌ക് ഉപയോഗിക്കാത്തതായി ശ്രദ്ധയില്‍പെട്ടതു കൊണ്ട് പറഞ്ഞതാണ്.
മറ്റു പല അംഗങ്ങളും മാസ്‌ക് താടിക്കുവച്ചാണ് ഇരിക്കുന്നത്. ഇത് വെബ് കാസ്റ്റ് ചെയ്യുന്നതാണ്. ടെലിവിഷന്‍ ചാനലുകള്‍ വഴി ആളുകള്‍ കാണും. തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്.' - എന്നായിരുന്നു സ്പീകെറുടെ വാക്കുകള്‍.
നേരത്തെ, നിയമസഭാ സമ്മേളനം ആരംഭിച്ച ദിവസം മാസ്‌ക് ധരിക്കാതെ എത്തിയ ശംസീറിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കൂടെറിലെത്തിയ ശംസീര്‍ മാധ്യമങ്ങളെ കണ്ടതോടെ വേഗത്തില്‍ മാസ്‌ക് എടുത്തണിയുകയായിരുന്നു.
Keywords: Speaker slams AN Shamseer MLA for not wearing masks, Thiruvananthapuram, News, Criticism, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.