AN Shamsir | അര്‍ഹരായവര്‍ക്ക് മുഴുവന്‍ പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍
Jul 24, 2023, 20:34 IST
തലശേരി: (www.kvartha.com) തലശേരി നിയോജക മണ്ഡലത്തിന്റെ മുഴുവന്‍ പേര്‍ക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി സ്പീകര്‍ എഎന്‍ ശംസീര്‍ന്റെ അധ്യക്ഷതയില്‍ പട്ടയം അസംബ്ലി ചേര്‍ന്നു. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാണ് പട്ടയ മിഷന്റെ ഭാഗമായി പട്ടയം അസംബ്ലി നടത്തുന്നത്.
തലശ്ശേരി താലൂക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ താലൂക് തല റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ ടിവി രഞ്ജിത് പദ്ധതിയുടെ വിശദീകരണം നടത്തി. മണ്ഡലത്തിലെ ലക്ഷം വീട് കോളനികളുടെയും, നല്‍കാന്‍ ബാക്കിയുള്ള പട്ടയങ്ങളുടെയും വിശദമായ പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
വിലേജ്-പഞ്ചായത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും വിലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാരായി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങള്‍ പരിശോധിച്ച് ലാന്‍ഡ് അസൈന്‍മെന്റ് കമിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. പരിഹരിക്കാന്‍ കഴിയാത്തവ നിലവിലുളള പട്ടയം ഡാഷ് ബോര്‍ഡില്‍ ഉള്‍പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും.
ഗ്രാമ പഞ്ചായത് പ്രസിഡന്റുമാരായ എംപി ശ്രീഷ(എരിഞ്ഞോളി ), സികെ രമ്യ(ചൊക്ലി), സികെ അശോകന്‍ (പന്ന്യന്നൂര്‍ ), എം കെ സെയ്ദു( ന്യൂ മാഹി) വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അംഗങ്ങള്‍, തലശ്ശേരി തഹസില്‍ദാര്‍ കെ ഷീബ, എല്‍ ആര്‍ തഹസില്‍ദാര്‍ കണ്‍വീനര്‍ വി പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തലശ്ശേരി താലൂക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ താലൂക് തല റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ ടിവി രഞ്ജിത് പദ്ധതിയുടെ വിശദീകരണം നടത്തി. മണ്ഡലത്തിലെ ലക്ഷം വീട് കോളനികളുടെയും, നല്‍കാന്‍ ബാക്കിയുള്ള പട്ടയങ്ങളുടെയും വിശദമായ പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
വിലേജ്-പഞ്ചായത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും വിലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാരായി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങള്‍ പരിശോധിച്ച് ലാന്‍ഡ് അസൈന്‍മെന്റ് കമിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. പരിഹരിക്കാന്‍ കഴിയാത്തവ നിലവിലുളള പട്ടയം ഡാഷ് ബോര്‍ഡില്‍ ഉള്‍പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും.
Keywords: Speaker AN Shamsir says steps will be taken to allot full title to those who deserve it, Kannur, News, Politics, Speaker AN Shamsir, Village, Tahsildar, Meeting, Collector, Dash Board, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.