SWISS-TOWER 24/07/2023

Speaker | നാടിന്റെ വികസനം 20-20 മാച് പോലെ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ദേശീയ പാത വികസനം ഉള്‍പെടെയുള്ള സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാകുന്നത് കിഫ്ബി വഴിയുള്ള പുനരധിവാസ പാകേജ് കൊണ്ടാണെന്ന് നിയമ സഭാ സ്പീകര്‍ എ എന്‍ ശംസീര്‍. കാലികറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്പീകര്‍.

ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് മാന്യമായ തുക കൊടുത്തത് കൊണ്ട് റോഡിന് സ്ഥലം വിട്ടു നല്‍കി. 2025 ഓടെ കാസര്‍കോട് - തിരുവനന്തപുരം ആറുവരി പാത പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസമെന്ന് ശംസീര്‍ പറഞ്ഞു. നാടിന്റെ വികസനം 20-20 മാച് പോലെ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം. പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ ഭൗതിക സാഹചര്യവും കണക്റ്റിവിറ്റിയും ലഭ്യമാക്കുകയാണ് സര്‍കാറിന്റെ മുന്‍പിലുള്ള ലക്ഷ്യമെന്നും സ്പീകര്‍ പറഞ്ഞു.
Aster mims 04/11/2022

Speaker | നാടിന്റെ വികസനം 20-20 മാച് പോലെ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

വ്യാപാരികളോട് സൗഹൃദ സമീപനമാണ് എക്കാലവും സര്‍കാറിനുള്ളത്. അത് തുടരും. വികസനം സര്‍കാറിന്റെ മാത്രം ബാധ്യതയല്ല. ഇക്കാര്യത്തില്‍ ജനങ്ങളെ കൂടെ ചേര്‍ത്ത് കോടിയേരി മോഡല്‍ വികസനമാണ് നല്ലതെന്നാണ് സര്‍കാറിന്റെ പക്ഷം. വികസനം നടപ്പിലാക്കാന്‍ ചേംബറും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പൊതുജനങ്ങളുടെ പങ്കാളിത്തം പദ്ധതിയായി എത്തിയാല്‍ ഭൂമി ലഭ്യമെങ്കില്‍ സര്‍കാര്‍ ഫണ്ട് ലഭിക്കും.

Speaker | നാടിന്റെ വികസനം 20-20 മാച് പോലെ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

ഇന്‍ഡ്യയ്ക്ക് മാതൃകയായി കേരള നിയമസഭയില്‍ സീറോ അവറില്‍ തര്‍ക്കവും ബഹളവും കഴിഞ്ഞ് അംഗങ്ങള്‍ നേരെ പോകുന്നത് ഒന്നിച്ചിരിക്കാന്‍ കാന്റീനിലേക്കാണ്. ആരോഗ്യകരമായ ജനാപത്യ രീതിയാണ് കേരള നിയമസഭയിലുണ്ടാകുന്നതെന്നും സ്പീകര്‍ പറഞ്ഞു. ബേപ്പൂര്‍ - അഴിക്കോട് തുറമുഖത്തിന്റെ വികസനം പൂര്‍ത്തിയായാല്‍ കടല്‍ മാര്‍ഗം യാത്രയും ലോജിസ്റ്റിക്‌സും നടപ്പിലാക്കാന്‍ സാധിക്കുമെന്നും സ്പീകര്‍ വ്യക്തമാക്കി.

ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് റാഫി പി ദേവസി അധ്യക്ഷത വഹിച്ചു . ചേംബറിന്റെ നിവേദനം വൈസ് പ്രസിഡന്റ് എം കെ നാസര്‍ സ്പീകര്‍ക്ക് കൈമാറി. മുന്‍ പ്രസിഡന്റുമാരായ ഡോ. കെ മൊയ്തു, സുബൈര്‍ കൊളക്കാടന്‍, എം മുസമില്‍ എന്നിവര്‍ സംസാരിച്ചു. സെക്രടറി എ പി അബ്ദുല്ലക്കുട്ടി സ്വാഗതവും ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.

Keywords:  Speaker AN Shamsir says development of country should be made available to people as quickly as 20-20 Mach, Kozhikode, News, Politics, Assembly, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia