AN Shamseer | സ്പീകര്‍ എഎന്‍ ശംസീര്‍ ഘാനയിലേക്ക്; യാത്രാ ചിലവിനായി 13 ലക്ഷം അനുവദിച്ച് ധനവകുപ്പ്

 


തിരുവനന്തപുരം: (www.kvartha.com) സ്പീകര്‍ എ എന്‍ ശംസീര്‍ ഘാനയിലേക്ക്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറു വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66-ാം കോമണ്‍വെല്‍ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് യാത്ര. ചിലവിനായി ധനവകുപ്പ് 13 ലക്ഷം അനുവദിച്ചു.

AN Shamseer | സ്പീകര്‍ എഎന്‍ ശംസീര്‍ ഘാനയിലേക്ക്; യാത്രാ ചിലവിനായി 13 ലക്ഷം അനുവദിച്ച് ധനവകുപ്പ്

യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രടറിയേറ്റ് ഓഗസ്റ്റ് 16ന് സര്‍കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധന ബജറ്റ് വിങില്‍ നിന്നും സെപ്റ്റംബര്‍ 23ന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. നിയമസഭാ സെക്രടറിയും സ്പീകറെ അനുഗമിക്കുന്നുണ്ടെന്ന് നിയമസഭാ അധികൃതര്‍ വ്യക്തമാക്കി.

Keywords:  Speaker AN Shamseer Will Visit Ghana, Thiruvananthapuram, News, Speaker AN Shamseer, Ghana, Finance Department, Allowed, Expends, Budget, Visit, Commonwealth parliamentary conference, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia