Inauguration | ബിബിസിയുടെ അംഗീകാരം ലഭിച്ച ലോക സഞ്ചാര ഭൂപടത്തിലെ വിനോദ സഞ്ചാര കേന്ദ്രം; മുഴപ്പിലങ്ങാട് ഫെസ്റ്റ് സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും
Apr 19, 2023, 13:01 IST
കണ്ണൂര്‍: (www.kvartha.com) എട്ടാമത് മുഴപ്പിലങ്ങാട് ബീച് ഫെസ്റ്റ് ഏപ്രില്‍ 20 മുതല്‍ മെയ് ഏഴുവരെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച് സെന്‍ട്രല്‍ പാര്‍കില്‍ നടത്തുമെന്ന് ജനകീയ കമിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ഇന്‍ ബീചാണ് മുഴപ്പിലങ്ങാട്. ബിബിസിയുടെ അംഗീകാരം ലഭിച്ച ലോക സഞ്ചാര ഭൂപടത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്, മുഴപ്പിലങ്ങാട് 5 സര്‍വീസ് സഹകരണ ബാങ്ക്, വിവിധ സാംസ്‌കാരിക, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കഴിഞ്ഞ എട്ടുവര്‍ഷമായി ബീച് ഫെസ്റ്റ് നടത്തിവരുന്നത്. ഈ വര്‍ഷം 18 ദിവസമാണ് ഫെസ്റ്റ് നടത്തുന്നത്.
പുഷ്പ മേള, ഗോസ്റ്റ് ഹൗസ്, ഇന്റര്‍നാഷനല്‍ ആനിമല്‍ പെറ്റ് ഷോ, വിപണന മേള, ഭക്ഷ്യ മേള, കലാപരിപാടികള്‍, മത്സര പരിപാടികള്‍, മരണ കിണര്‍, നഴ്‌സറി എന്നിവ ഇത്തവണ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രശസ്തരായ ഗായകര്‍ അണിനിരക്കുന്ന കലാപരിപാടികള്‍, സംഗീത നിശ എന്നിവ ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളാണ്.
20 ന് വൈകുന്നേരം 7.30 ന് സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും. 18 ദിവസങ്ങളിലും വിവിധ മേഖലയിലുളളവര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ് വൈകുന്നേരങ്ങളില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ കെ നാരായണന്‍, ഗ്രാമ പഞ്ചായത് സിഡന്റ് ടി സജിത, എം പി ഹാബിസ്, സത്യന്‍ വണ്ടിച്ചാല്‍, വി പമ്മനാഭന്‍, കെ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur-News, Kannur, Fest, Beach Fest, Speaker, AN Shamseer, Speaker AN Shamseer will inaugurate Muzhappilangad beach fest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.