AN Shamseer | സര്‍കാരിന്റെ ലക്ഷ്യം കേരളത്തില്‍ വീടില്ലാത്ത ഒരാളും ഉണ്ടാകരുതെന്നാണെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

 


കണ്ണൂര്‍: (KVARTHA) ഇരിട്ടി നഗരസഭയില്‍ ലൈഫ്- പി എം എ വൈ(യു) ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി പണി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം നിയമസഭ സ്പീകര്‍ എ എന്‍ ശംസീര്‍ നിര്‍വഹിച്ചു. വീടില്ലാത്ത ഒരാളും കേരളത്തില്‍ ഉണ്ടാകരുതെന്നും ആ ലക്ഷ്യവുമായാണ് സര്‍കാര്‍ മുന്നോട്ട് പോകുന്നതെന്നും സ്പീകര്‍ പറഞ്ഞു.

AN Shamseer | സര്‍കാരിന്റെ ലക്ഷ്യം കേരളത്തില്‍ വീടില്ലാത്ത ഒരാളും ഉണ്ടാകരുതെന്നാണെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

നഗരസഭയില്‍ ആകെ 543 ഗുണഭോക്താക്കളെയാണ് കണ്ടത്തിയത്. ഇതില്‍ 55 പേര്‍ പട്ടികജാതി-പട്ടിക വര്‍ഗക്കാരാണ്. നിലവില്‍ 418 ലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. അവശേഷിക്കുന്നവയുടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും. നഗരസഭയില്‍ കണ്ടെത്തിയ 58 ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാകുന്ന മുറക്ക് വീട് വെച്ച് നല്‍കും. പി എം എ വൈ വായ്പ പദ്ധതിയിലൂടെ 260 പേര്‍ക്ക് സബ്സിഡിയോടെ വായ്പ ലഭ്യമാക്കിയിട്ടുണ്ട്.

പുന്നാട് നടന്ന ചടങ്ങില്‍ അഡ്വ സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ സെക്രടറി രാഗേഷ് പാലേരി വീട്ടില്‍ റിപോര്‍ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍, നഗരസഭ ചെയര്‍പേഴ്സന്‍ കെ ശ്രീലത, വൈസ് ചെയര്‍മാന്‍ പി പി ഉസ്മാന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി കെ ബല്‍ക്കീസ്, എ കെ രവീന്ദ്രന്‍, കെ സോയ, കെ സുരേഷ്, ടി കെ ഫസീല, കൗണ്‍സിലര്‍മാരായ ടി വി ശ്രീജ, സമീര്‍ പുന്നാട്, വി ശശി, എ കെ ഷൈജു, പി ഫൈസല്‍, സി ഡി എസ് ചെയര്‍പേഴ്സന്‍ കെ നിധിന, നഗരസഭ സൂപ്രണ്ട് പി വി നിഷ, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Speaker AN Shamseer says government's aim is that there should be no homeless person in Kerala, Kannur, News, Speaker AN Shamseer, Homeless Person, Municipality, Loan, Subsidy, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia