Speaker AN Shamseer | എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്കെതിരായ പൊലീസ് നടപടിക്ക് പച്ചക്കൊടി കാട്ടി സ്പീകര്‍ എ എന്‍ ശംസീര്‍
Oct 14, 2022, 19:56 IST
തലശേരി: (www.kvartha.com) യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് പച്ചക്കൊടി കാട്ടി സ്പീകര്‍ എ എന്‍ ശംസീര്‍. എം എല്‍ എയ്ക്കെതിരെയുള്ള പൊലീസ് നടപടിക്ക് സ്പീകറുടെ അനുമതി വേണ്ടെന്ന് സ്പീകര്‍ വ്യക്തമാക്കി. ചക്കരക്കല്‍ ചെമ്പിലോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാംഗമായാലും നിയമം ബാധകമാണെന്നും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടിക്ക് അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പൊലീസ് ഉചിതമായ നടപടി എടുക്കും. ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്, അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിന് നിയമസഭാ അംഗത്വമോ സ്പീകറോ തടസമാകില്ലെന്നും ശംസീര്‍ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് സ്പീകറുടെ അനുമതി തേടേണ്ട ആവശ്യമില്ല. നടപടി വിവരം അറിയിച്ചാല്‍ മാത്രം മതിയെന്നു വ്യക്തമാക്കുന്ന 2021ലെ സുപ്രീംകോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്ത ശേഷം അറിയിക്കേണ്ട കാര്യം മാത്രമേയുള്ളൂവെന്നും സ്പീകര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Keywords: Speaker AN Shamseer gives green signal to police action against MLA Eldos Kunnappilly, Thalassery, News, Politics, Police, Media, Court, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.