N A Shamseer | സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമത്തിനെതിരെ ജാഗ്രതപുലര്‍ത്തണം: സ്പീകര്‍ എ എന്‍ ശംസീര്‍
Nov 4, 2022, 23:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒരിക്കലും ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ നിയമപാലകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു.
വഴിയരികില്‍ നിര്‍ത്തിയ കാറില്‍ ചാരി നിന്നതിന് തൊഴിയേറ്റ് പരുക്ക്പറ്റിയ ഇതര സംസ്ഥാനക്കാരനായ ആറു വയസുകാരനെ തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ എന്‍ ശംസീര്‍. കുട്ടിയെ ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജെനറല്‍ ആശുപത്രി അധികൃതരോട് അദ്ദേഹം നിര്‍ദേശിച്ചു.
കുട്ടിയെ അക്രമിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെയും(20) അദ്ദേഹത്തിന്റെ കാറും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമക്കേസില്‍ ശിഹ്ഷാദിനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്സവകാലങ്ങളില്‍ കേരളത്തിലെത്തി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് ചവിട്ടേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തലശേരി മണവാട്ടി ജംഗ്ഷനിലായിരുന്നു സംഭവം.

Keywords: Kerala, Kannur, News, Speaker, Women, Children, Violence, Car, Hospital, Speaker AN Shamseer about violence against women and children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.