Photo Credit: Facebook/ A N Shamseer, X/ Shashi Tharoor
● അനാരോഗ്യം കാരണം പുസ്തകോത്സവത്തില്‍ നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
● അദ്ദേഹത്തെ പുരസ്‌കരിക്കുന്നതിലൂടെ നിയമസഭയും പുസ്തകോത്സവും മൂല്യവത്തായി എന്ന തോന്നലാണുണ്ടായതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
തലശേരി: (KVARTHA) മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി, കലാ- സാഹിത്യ- സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം അര്‍പ്പിച്ചത് പ്രിയ എംടിയ്ക്കായിരുന്നുവെന്ന് അദ്ദേഹം അനുസ്‍മരിച്ചു.
അനാരോഗ്യം കാരണം പുസ്തകോത്സവത്തില്‍ നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് പുരസ്‌കാരം സമര്‍പ്പിച്ച് ആദരിക്കുകയാണ് അന്നുണ്ടായത്.
അദ്ദേഹത്തെ പുരസ്‌കരിക്കുന്നതിലൂടെ നിയമസഭയും പുസ്തകോത്സവും മൂല്യവത്തായി എന്ന തോന്നലാണുണ്ടായതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
#MTVasudevanNair, #KeralaSpeaker, #LiteraryTribute, #MTNairLegacy, #AwardCeremony, #InternationalBookFestival
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.