സ്പീകര്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചു: കെ സുരേന്ദ്രന്‍

 


കാസര്‍കോട്:  (www.kvartha.com 10.12.2020) നിയമസഭാ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസിലാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീകര്‍ക്കെതിരെ സുരേന്ദ്രന്‍ വീണ്ടും ആഞ്ഞടിച്ചത്. 

സ്പീകറുടേത് പദവി മറന്നുള്ള ഇടപെടലുകളാണ്. സ്ഥാനത്തിന്റെ പവിത്രത അദ്ദേഹം നഷ്ടപ്പെടുത്തി. നിയമസഭയിലെ പുനരുധാരണ പ്രവര്‍ത്തനങ്ങളില്‍ സ്പീകര്‍ ഇടപെട്ടു. തെളിവുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്പീകര്‍ക്കാകുന്നില്ല. 

സ്പീകര്‍ക്ക് ആ പദവിയില്‍ അധികകാലം പിടിച്ച് നില്‍ക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിന്റെ അടിവേര് അറുക്കുന്ന നടപടിക്ക് കൂട്ടുനിന്ന സ്പീകര്‍ ഉടന്‍ രാജി വെക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ സി എം രവീന്ദ്രന്‍ ആശുപത്രിയില്‍ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. സി എം രവീന്ദ്രന്‍ എന്നാല്‍ സി എമ്മിന്റെ രവീന്ദ്രന്‍ ആണ്. അഴിമതി വിവരങ്ങള്‍ മറച്ച് വെക്കാന്‍ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. 


സ്പീകര്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചു: കെ സുരേന്ദ്രന്‍


സി എം രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപള്ളി സുരേന്ദ്രനും സി എം രാവിന്ദ്രനും ഒത്തുകളിക്കുകയാണ്. അതിനാലാണ് കടകംപള്ളി രവീന്ദ്രനെ ന്യായീകരീക്കുന്നത്.  

വിദഗ്ദ്ധ മെഡിക്കല്‍ സംഘം രവീന്ദ്രന്റെ ആരോഗ്യ നില പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീല്‍ രക്ഷപ്പെട്ടിട്ടില്ല. അന്വേഷണം അവസാനിക്കുമ്പോള്‍ ജലീലും പ്രതിയാകും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പോലും എതിര് അഭിപ്രായമില്ല.

യു ഡി എഫ് എന്നാല്‍ ഇപ്പോള്‍ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ആണ്. കോണ്‍ഗ്രസ് ലീഗിന്റെ അടിമകളായി മാറി. വര്‍ഗീയതാണ് യു ഡി എഫിന്റെ ആയുധം. തദ്ദേശ തിരെഞ്ഞെടുപ്പില്‍ സര്‍കാരിന്റെ അഴിമതി ഉയര്‍ത്തി കാട്ടുന്നതില്‍ യു ഡി എഫ് പരാജയപ്പെട്ടു.

തിരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തേഞ്ഞുമാഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയാണ്  എല്‍ ഡി എഫിനെ നേരിടുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വലിയ പിന്തുണ എന്‍ ഡി എക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ എന്‍ ഡി എ മികച്ച മുന്നേറ്റം നടത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.




Keywords: Kasaragod, Kerala, News, BJP, Speaker, Help, Smuggling, Case, K. Surendran, Press meet, Press-Club, Speaker helped gold smugglers: K Surendran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia