Unity Call | വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് സ്പീക്കര്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് സ്‌നേഹത്തിന്റെ ഭാഷ,അത് ഉള്‍കൊണ്ട് ജീവിച്ചാല്‍ സമൂഹം സമാധാനത്തില്‍ പുലരും.
● മുനമ്പം വിഷയത്തില്‍ ചിലര്‍ ലക്ഷ്യം വയ്ക്കുന്നത് വര്‍ഗീയ ധ്രുവീകരണം.
● ജുഡീഷ്യറിയുടെ ദൗത്യം എക്‌സിക്യൂട്ടീവ് നിര്‍വഹിക്കരുത്.
● പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും പ്രതീക്ഷയെന്ന വികാരമാണ് ജനങ്ങളെ നയിക്കേണ്ടത്.
● ലഹരിവിരുദ്ധ പോരാട്ടം ഉപരിപ്ലവമാകരുതെന്നും നിര്‍ദേശം.
കാസര്‍കോഡ്: (KVARTHA) വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താന്‍ നിരന്തരം ശ്രമങ്ങള്‍ ആവശ്യമാണെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. കാസര്‍കോട്ട് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഉദ് ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയാണെന്നും അത് ഉള്‍കൊണ്ട് ജീവിച്ചാല്‍ സമൂഹം സമാധാനത്തില്‍ പുലരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണമാണ് ചിലര്‍ ലക്ഷ്യം വെക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ലഹരി പോലെയുള്ള സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം ഉപരിപ്ലവങ്ങളാകരുതെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. ജുഡീഷ്യറിയുടെ ദൗത്യം എക്‌സിക്യൂട്ടീവ് നിര്‍വഹിക്കരുതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും പ്രതീക്ഷയെന്ന വികാരമാണ് ജനങ്ങളെ നയിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്റ്റേറ്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ബി സെഡ് സമീര്‍ അഹ് മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. യാത്രാ നായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ് ഹരി സന്ദേശ പ്രഭാഷണം നടത്തി.
എംഎല്‍എ മാരായ എം കെ എം അഷ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, കെ ചന്ദ്രരശേഖരന്‍, എം രാജഗോപാല്‍, റവ: ഫാദര്‍ ജേക്കബ് തോമസ്, സ്വാമി പ്രേമാനന്ദന്‍ ശിവഗിരി മഠം, കല്ലട്ര മാഹിന്‍ ഹാജി, കരീം ചന്ദേര തുടങ്ങിയവര്‍ സംസാരിച്ചു.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ത്വാഹാ സഖാഫി, ഫിര്‍ദൗസ് സഖാഫി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ സംബന്ധിച്ചു.
#UnityAgainstCommunalism, #SocialHarmony, #KeralaPolitics, #KasargodEvent, #SpeakerANShamseer, #SYSStateCommittee
