Anwar Sadat | യു ഡി എഫിന്റെ സ്പീകര്‍ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് നിയമസഭ സെക്രടറിക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) യു ഡി എഫിന്റെ സ്പീകര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത് നിയമസഭ സെക്രടറിക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. രാജ്യസഭാംഗം ജെബി മേതര്‍, എം എല്‍ എമാരായ ശാഫി പറമ്പില്‍, നജീബ് കാന്തപുരം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സ്പീകര്‍ തെരഞ്ഞെടുപ്പ്. 11ന് വൈകിട്ട് അഞ്ചുമണിവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
Aster mims 04/11/2022

Anwar Sadat | യു ഡി എഫിന്റെ സ്പീകര്‍ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് നിയമസഭ സെക്രടറിക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

സ്പീകറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്പീകര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എം ബി രാജേഷിന് പകരം എ എന്‍ ശംസീറിനെയാണ് എല്‍ ഡി എഫ് സ്പീകര്‍ സ്ഥാനത്തേക്ക് തീരുമാനിച്ചത്.

സഭയിലെ ഭൂരിപക്ഷം അനുസരിച്ച് ശംസീര്‍ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സ്പീകര്‍ തെരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരുന്നത്. ഡെപ്യുടി സ്പീകര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.

Keywords: Speaker election: Anwar Sadat submitted nomination papers, Thiruvananthapuram, News, Politics, Election, UDF, LDF, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script