Speaker election | സ്പീകര്‍ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്; അന്തിമ തീയതി ഗവര്‍ണറുടെ അനുമതിപ്രകാരം

 


തിരുവനന്തപുരം: (www.kvartha.com) എം ബി രാജേഷ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതോടെ സംസ്ഥാനത്ത് സ്പീകര്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കുന്നു. സെപ്റ്റംബര്‍ പന്ത്രണ്ടിനോ പതിമൂന്നിനോ സ്പീകര്‍ തെരഞ്ഞെടുപ്പിനായി നിയമസഭ ചേരും. അന്തിമതീയതി ഗവര്‍ണറുടെ അനുമതിപ്രകാരം തീരുമാനിക്കും.
    
Speaker election | സ്പീകര്‍ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്; അന്തിമ തീയതി ഗവര്‍ണറുടെ അനുമതിപ്രകാരം

സഭാ സമ്മേളനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സാധാരണഗതിയില്‍ ഇനി മൂന്നു മാസത്തിനു ശേഷമേ സഭ ചേരാന്‍ ഇടയുള്ളൂ. അതുവരെ നീട്ടികൊണ്ടു പോകാതിരിക്കാനാണ് ഒരു ദിവസത്തെ സഭാ സമ്മേളനം വിളിച്ച് സ്പീകര്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്.

സിപിഎം സംസ്ഥാന കമിറ്റി അംഗവും തലശ്ശേരി എംഎല്‍എയുമായ എ എന്‍ ശംസീറിനെ സ്പീകറാക്കാന്‍ സിപിഎം സംസ്ഥാന സെക്രടേറിയറ്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് എം ബി രാജേഷ് ശനിയാഴ്ച സ്പീകര്‍ സ്ഥാനത്തുനിന്ന് രാജിവച്ചു. ഡപ്യൂടി സ്പീകര്‍ ചിറ്റയം ഗോപകുമാറിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ചൊവ്വാഴ്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

സി പി എം സംസ്ഥാന സെക്രടറി സ്ഥാനത്തുനിന്നും അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതോടെ ആ സ്ഥാനത്തേക്ക് മന്ത്രി എം വി ഗോവിന്ദനെ പരിഗണിച്ചിരുന്നു. ഇതോടെയാണ് മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായത്.

Keywords: Speaker election after Onam, Thiruvananthapuram, News, Politics, Minister, Election, Trending, Assembly, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia