Murder case | 'പ്രണയവിവാഹം, ഭാര്യയുടെ കൊലയ്ക്ക് കാരണം സംശയം, കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചുകളഞ്ഞു, മറ്റ് തെളിവുകളും നശിപ്പിച്ചു; പിടിക്കപ്പെടാതെ വഴിമാറി നടന്നിരുന്ന പ്രതി ഒടുവില്‍ കുടുങ്ങിയത് മൊഴികളിലെ വൈരുധ്യം കൊണ്ട്'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) എറണാകുളം എടവനക്കാട് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം വീടിനോടു ചേര്‍ന്നു കുഴിച്ചിട്ട സംഭവത്തില്‍ പ്രതി തെളിവുകള്‍ നശിപ്പിച്ചതായി എറണാകുളം റൂറല്‍ പൊലീസ് ചീഫ് വിവേക് കുമാര്‍. ഭാര്യ രമ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ പ്രതി കത്തിച്ചു കളഞ്ഞതായി ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു.
Aster mims 04/11/2022

Murder case | 'പ്രണയവിവാഹം, ഭാര്യയുടെ കൊലയ്ക്ക് കാരണം സംശയം, കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചുകളഞ്ഞു, മറ്റ് തെളിവുകളും നശിപ്പിച്ചു; പിടിക്കപ്പെടാതെ വഴിമാറി നടന്നിരുന്ന പ്രതി ഒടുവില്‍ കുടുങ്ങിയത് മൊഴികളിലെ വൈരുധ്യം കൊണ്ട്'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്തു. 2021 ഓഗസ്റ്റ് 16നാണ് കൊലപാതകം നടന്നത്. എന്നാല്‍ ഇക്കാര്യം അന്വേഷണത്തിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം.

ഭാര്യയുടെ അമിതമായ ഫോണ്‍ ഉപയോഗത്തില്‍ ഇയാള്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഇതിന്റെ പേരില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടാകുന്നത് പതിവുമായിരുന്നു. സംഭവ ദിവസവും പ്രതി പുറത്തുപോയി വരുമ്പോള്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന ഭാര്യയെ കണ്ട് പ്രകോപിതനായി കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍. കൊലപാതക ദിവസം മക്കള്‍ രമ്യയുടെ വീട്ടിലായിരുന്നു.

രമ്യയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്റെ പരാതി ലഭിച്ചിട്ടില്ല. പ്രതി സജീവനാണ് പരാതി നല്‍കിയത്. കേസിന്റെ തുടക്കത്തില്‍ ഒരുതരത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ല. സമൂഹത്തില്‍ സജീവന്‍ നല്ലൊരു വ്യക്തിയായിരുന്നു. മറ്റ് ക്രമിനല്‍ കേസുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ ആദ്യം സംശയമുണ്ടായിരുന്നില്ല. എന്നാല്‍ വിവിധ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് കേസ് മാറിയപ്പോള്‍ പലതരത്തിലുള്ള സംശയങ്ങളും അന്വേഷണ വഴികളും തുറന്നു.

കൊലപാതകത്തിനുശേഷം സജീവന്‍ ഭാര്യയെക്കുറിച്ച് കഥകള്‍ മെനയുകയായിരുന്നു. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയെന്നും അത് വരുത്തിത്തീര്‍ക്കാന്‍ അയാള്‍ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷത്തില്‍ പലപ്പോഴായി ഇയാളെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഒടുവില്‍ അയാള്‍ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

എറണാകുളം നായരമ്പലം നികത്തിത്തറ രമേശിന്റെ മകളാണ് രമ്യ. കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് കൊല ചെയ്യപ്പെടുന്നത്. പെയിന്റിങ് തൊഴിലാളിയിരുന്ന പ്രതി സജീവന്‍ പൊതുസമ്മതനും വിപുലമായ സുഹൃദ് ബന്ധമുള്ളയാളുമായിരുന്നു. അതുകൊണ്ടു തന്നെ സുഹൃത്തുക്കളോ നാട്ടുകാരോ ആദ്യ ഘട്ടത്തില്‍ ഇയാളെ സംശയിച്ചിരുന്നില്ല.

എന്നാല്‍ പൊലീസ് നടത്തിയ ദീര്‍ഘനാളത്തെ നിരീക്ഷണവും മൊഴികളിലെ വൈരുധ്യവുമാണ് ഇയാളെ കുരുക്കിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. 17 വര്‍ഷം മുന്‍പു പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും രണ്ടു വര്‍ഷം മുന്‍പാണ് എടവനക്കാട് വീടു വാടകയ്‌ക്കെടുത്തു താമസം ആരംഭിച്ചത്.

Keywords: SP About Ramya's murder case, Kochi, News, Police, Killed, Arrested, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia