അനസ്തീഷ്യ നല്‍കുന്നതിന് തൊട്ടുമുമ്പ് ഞാന്‍ ഓര്‍ത്തത് ഈ സുന്ദരമായ മുഖം; സര്‍ജറിക്ക് വിധേയയായ നടി സൗഭാഗ്യ വെങ്കിടേഷ്
Mar 10, 2022, 15:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 10.03.2022) സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭിനേതാക്കാളും നര്‍ത്തകരുമായ സൗഭാഗ്യ വെങ്കിടേഷ് അര്‍ജുന്‍ സോമശേഖര്‍ ദമ്പതികള്‍. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദര്‍ശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സൗഭാഗ്യ ഒരു സര്‍ജറിക്കു വിധേയയായിരുന്നു. ഇക്കാര്യം സൗഭാഗ്യ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മകള്‍ സുദര്‍ശനയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും കുറിപ്പുമായി എത്തിയിരിക്കയാണ് താരം.
'അനസ്തീഷ്യ നല്‍കുന്നതിന് തൊട്ടുമുമ്പ്, എന്നോട് നല്ല എന്തെങ്കിലും കാര്യം ആലോചിച്ച് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. ഈ സുന്ദരമായ മുഖത്തെക്കുറിച്ച് മാത്രമാണ് എനിക്ക് ഓര്‍ക്കാന്‍ തോന്നിയത്. എന്റെ മിസ് ക്യൂട് ഫെയ്‌സ്, എന്റെ പരിഭ്രാന്തികളെല്ലാം അലിഞ്ഞുപോയി' എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്.
Keywords: Sowbhagya Venkitesh share photo with daughter, Kochi, News, Actress, Social-Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.