Beach Run | ഏഴാമത് കണ്ണൂര്‍ ബീച്ച് റണ്‍ തെന്നിന്ത്യന്‍ നടന്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്യും
Feb 16, 2024, 20:54 IST
കണ്ണൂര്‍: (KVARTHA) കായിക ഭൂപടത്തില്‍ കണ്ണൂരിനെ കേരളത്തിന്റെ പുതിയ ഹബ്ബാക്കി മാറ്റാനും ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് നാടിന്റെ സമ്പത്തെന്ന ആഹ്വാനവുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എഴാമത് കണ്ണൂര്‍ ബീച്ച് റണ്‍ സംഘടിപ്പിക്കുമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 21 കിലോമീറ്ററാണ് ഇത്തവണത്തെ മാരത്തോണിലെ പ്രത്യേകത. തെന്നിന്ത്യന്‍ നടന്‍ റഹ് മാൻ കണ്ണൂര്‍ ബീച്ച് റണ്ണിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. ഫെബ്രുവരി 18ന് പുലര്‍ച്ചെ അഞ്ചു മണിക്ക് പയ്യാമ്പലം പാര്‍ക്കില്‍ നിന്നും തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞ് പാര്‍ക്കില്‍ തന്നെ സമാപിക്കും.
ആരോഗ്യസംരക്ഷണത്തിന്റെ മഹത്തായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സമീര്‍ സമിദേവ് സുംബാ മാജിക് ഗ്രൂപ്പ്, ഡല്‍ഹി നയിക്കുന്ന സൂബാ ഡാന്‍സ് പുലര്‍ച്ചെ 5.15ന് ഡിടിപിസി പാര്‍ക്കില്‍ നടക്കും. 1.2 1 കിലോമീറ്റര്‍ ഒന്നും രണ്ടും മൂന്നുംവിജയികള്‍ക്ക് യഥാക്രമം 60 000, 30 000, 15 000 രൂപ കാഷ് അവാര്‍ഡ് നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, വൈസ് പ്രസിഡന്റ് സച്ചിന്‍ സൂര്യകാന്ത് മഖ് തേച്ച, സെക്രട്ടി സി അനില്‍കുമാര്‍, ജോയന്റ് സെക്രട്ടറി എ കെ റഫീഖ്, ട്രഷറര്‍ കെ നാരായണന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, Kerala-News, Kerala-News, Kerala, South Indian actor Rahman will inaugurate the 7th Kannur Beach Run.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.