തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ അന്നനാളത്തില്‍ കമ്പി; ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് കുടുങ്ങിയ കമ്പിക്കഷണം പുറത്തെടുത്തു

 



തിരുവനന്തപുരം: (www.kvartha.com 02.11.2019) കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ വായക്കുള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയ ഇരുമ്പുകമ്പി പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നേരിയ കമ്പി പുറത്തെടുത്തത്.

തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയതാരുന്നു മുപ്പതുകാരനായ യുവാവ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗത്തില്‍ ഇദ്ദേഹം തൊണ്ട പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നുള്ള സിടി സ്‌കാന്‍ പരിശോധനക്കിടയില്‍ കമ്പി അന്നനാളത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി. ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടുചേര്‍ന്നാണ് ചെറിയ ലോഹക്കഷണം ഉണ്ടായിരുന്നത്. അതിനിടെ എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ക്കടത്തി പരിശോധന നടത്തിയെങ്കിലും കമ്പിക്കഷണം കാണാന്‍ സാധിച്ചില്ല. 

തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ അന്നനാളത്തില്‍ കമ്പി; ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് കുടുങ്ങിയ കമ്പിക്കഷണം പുറത്തെടുത്തു


ഒടുവില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. തത്സമയം എക്സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയില്‍ കമ്പിക്കഷണം പുറത്തെടുത്തു. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്.

കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ എന്‍ ടി വിഭാഗത്തിലെ ഡോ. വേണുഗോപാല്‍, ഡോ. ഷൈജി, ഡോ. മെറിന്‍, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനന്‍, സ്റ്റാഫ് നഴ്‌സ് ദിവ്യ എന്‍ ദത്തന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

നേരത്തേയും ഇതുപോലെയുള്ള അന്യവസ്തുക്കള്‍ നെഞ്ച് തുറന്ന് എടുക്കേണ്ടിവന്നിട്ടുണ്ടെന്ന് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുള്‍ റഷീദ് പറഞ്ഞു. കരുതലോടെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അബദ്ധത്തില്‍ ഉള്ളില്‍ കടക്കുന്ന അന്യവസ്തുക്കള്‍ പുറത്തെടുത്താല്‍പ്പോലും അന്നനാളത്തില്‍ മുറിവുപറ്റിയാല്‍ നീരും പഴുപ്പും നെഞ്ചിലേക്കിറങ്ങി മീഡിയാസ്‌റ്റൈനൈറ്റിസ് എന്ന മാരകമായ അവസ്ഥ ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ഫിക്‌സഡ് അല്ലാത്ത വെപ്പുപല്ല് ശ്രദ്ധിച്ചില്ലെങ്കില്‍ അന്നനാളത്തില്‍ പോകാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Youth, hospital, Food, Doctor, Sore throat with eating; The stench was taken out of the young man's esophagus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia