ഉത്ര വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടും പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബം; അടുത്ത ബന്ധുക്കളോടും അയല്‍ക്കാരോടും സമ്പര്‍കമില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടൂര്‍: (www.kvartha.com 11.10.2021) ഉത്ര വധക്കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ പ്രതി സൂരജിന്റെ ശിക്ഷ ബുധനാഴ്ച വിധിക്കാനിരിക്കെ, കേസ് സംബന്ധിച്ച കാര്യങ്ങളില്‍ പ്രതികരണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി കുടുംബം. 

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ സൂരജ് നിരപരാധിയാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അടുത്ത ബന്ധുക്കളില്‍നിന്നു പോലും അകന്ന് ഒറ്റപ്പെട്ടു കഴിയുകയാണു പറക്കോട് ശ്രീ സൂര്യ വീട്ടിലെ സൂരജിന്റെ കുടുംബം.

വിധിയെ സംബന്ധിച്ചുള്ള പ്രതികരണത്തിനും കുടുംബം തയാറല്ല. ഉത്രയുടെ മരണശേഷം ലോകറില്‍ നിന്നെടുത്ത ആഭരണങ്ങള്‍ സൂരജ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച്  രെജിസ്റ്റെര്‍ ചെയ്ത കേസില്‍, സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളാണ്. പൊലീസ് മകനെ മര്‍ദിച്ച് കുറ്റം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്.
Aster mims 04/11/2022

ഉത്ര വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടും പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബം; അടുത്ത ബന്ധുക്കളോടും അയല്‍ക്കാരോടും സമ്പര്‍കമില്ല


Keywords:  Sooraj's family members not to respond on verdict, News, Murder case, Court, Family, Case, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia