സൂഫിയ മഅ്ദനി പി.സി. ജോര്‍ജ്ജിന്റെ വോട്ടറല്ല; ജോര്‍ജ്ജിനെ അനുഗമിച്ചത് മണല്‍ക്കടത്തു കേസിലെ പ്രതി
Feb 11, 2015, 15:43 IST
തിരുവനന്തപുരം: (www.kvartha.com 11/02/2015) കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജ് ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതുപോലെ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി പൂഞ്ഞാര്‍ മണ്ഡലത്തിലെ വോട്ടറല്ല. അവരുടെ വോട്ട് എറണാകുളത്ത് കളമശേരി മണ്ഡലത്തിലാണ്. മഅ്ദനിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ഇറങ്ങിയ ജോര്‍ജ്ജ് സന്ദര്‍ശനം വ്യക്തിപരമായിരുന്നുവെന്ന് പറഞ്ഞപ്പോഴാണ്, സൂഫിയ മഅ്ദനി എന്റെ വോട്ടറാണല്ലോ എന്നും കൂട്ടിച്ചേര്‍ത്തത്.
സൂഫിയയുടെ മാതാവിന്റെ തറവാട് പൂഞ്ഞാര്‍ മണ്ഡലത്തില്‍പെട്ട എരുമേലിയിലാണ്. എന്നാല്‍ സൂഫിയ ഇപ്പോള്‍ മാത്രമല്ല മുമ്പും അവിടുത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നു വ്യക്തമായി. പൂഞ്ഞാറിലെ മുസ്ലിംകളെ കൈയിലെടുക്കാനും മഅ്ദനിയോട് അനുഭാവമുണ്ടെന്നു കാണിക്കാനുമാണ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിനില്‍ക്കെ പി.സി. ജോര്‍ജ്ജ് മഅ്ദനിയെ സന്ദര്‍ശിച്ചത്. യു.ഡി.എഫില്‍ നിന്നു മാറി ഇടതുപക്ഷവുമായി ചേരാനുള്ള ജോര്‍ജ്ജിന്റെ ശ്രമങ്ങള്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഇതെന്നാണു വിലയിരുത്തപ്പെടുന്നത്.
അതേസമയം, പി.സി. ജോര്‍ജ്ജിനൊപ്പം ഉണ്ടായിരുന്ന മുന്‍ പി.ഡി.പി. കൊല്ലം ജില്ലാ പ്രസിഡന്റ് മണല്‍ക്കടത്തു കേസില്‍ പ്രതിയായി ഗുണ്ടാ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞയാളാണെന്നതു കേരള കോണ്‍ഗ്രസ്, യു.ഡി.എഫ്. വൃത്തങ്ങളില്‍ ജോര്‍ജ്ജിനെതിരെ പുതിയ ആരോപണമായി. മൈലക്കാട് ഷാ എന്നയാളുടെ ഒപ്പം അയാളുടെ കാറിലാണ് പി.സി. ജോര്‍ജ്ജ് ബംഗളൂരുവില്‍ പോയത്. ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാവുകയും മണല്‍ക്കടത്തുകാരുമായുള്ള ബന്ധം വിവാദമാവുകയും ചെയ്തതോടെ പി.ഡി.പി. ജില്ലാ പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കിയയാളാണ് ഷാ.
ഇയാള്‍ ജോര്‍ജ്ജിനൊപ്പം പോയെങ്കിലും മഅ്ദനിയെ കാണാന്‍ തയ്യാറായില്ല. മഅ്ദനിയെ മുമ്പ് കാണാന്‍ നടത്തിയ ശ്രമം അദ്ദേഹം വിലക്കിയതാണു കാരണം. മണല്‍ക്കടത്ത് ഉള്‍പ്പെടെയുള്ള മാഫിയ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരെ പാര്‍ട്ടി പദവികളില്‍ തുടരാന്‍ അനുവദിക്കുന്നതിനെിരേ പിഡിപിയില്‍ വലിയ രോഷമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് മൈലക്കാട് ഷായുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം തെറിച്ചത്. അയാള്‍ ജോര്‍ജ്ജിനെ അനുഗമിച്ചത് സ്‌പെഷല്‍ ബ്രാഞ്ച് പോലീസും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തതായാണു വിവരം.

Keywords: Soofiya Madani, Vote, P.C. George, Kerala, Case, Accused, Soofia Maudani is not a voter of PC George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.