നടൻ ദിലീപിനെ വിമർശിച്ച് സോണി നെല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റ്; 'മൊബൈൽ ഫോൺ വിഷയത്തിൽ നടന്നത് വിചിത്ര സംഭവം; സാധാരണക്കാരനായിരുന്നെങ്കിൽ ഇന്ന് അവന്റെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമായിരുന്നോ?'

 


കൊച്ചി: (www.kvartha.com 27.01.2022) നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപണ വിധേയനായ നടൻ ദിലീപിനെ വിമർശിച്ച് സോണി നെല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റ്. കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂരിന്റെ മകനാണ് സോണി. ആരോപണ വിധേയനായ പ്രതി തന്നെ പൊലീസ് ആവശ്യപ്പെട്ട ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നു പറയുന്ന വിചിത്ര സംഭവം നമ്മുടെ ഇൻഡ്യ രാജ്യത്തല്ലാതെ വേറെ എവിടെയെങ്കിലും കേട്ടുകേൾവി പോലുമുണ്ടാകുമോയെന്നാണ് സോണി ചോദിക്കുന്നത്.

  
നടൻ ദിലീപിനെ വിമർശിച്ച് സോണി നെല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റ്; 'മൊബൈൽ ഫോൺ വിഷയത്തിൽ നടന്നത് വിചിത്ര സംഭവം; സാധാരണക്കാരനായിരുന്നെങ്കിൽ ഇന്ന് അവന്റെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമായിരുന്നോ?'



കോടതിയും പ്രതികളും തമ്മിൽ കള്ളനും പൊലീസും കളിക്കുകയാണോ?, സാധാരണക്കാരനായിരുന്നെങ്കിൽ ഇന്ന് അവന്റെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമായിരുന്നോ?, ആക്രമിക്കപ്പെട്ട നടി പേടിച്ചു ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുൻപിൽ തനിക്ക് പറയാനുള്ളത് ആർജവത്തോടെ വെളിപ്പെടുത്തണമെന്നും സോണി ആവശ്യപ്പെടുന്നു.


സോണി നെല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

ആരോപണ വിധേയനായ പ്രതി തന്നെ പോലീസ് ആവശ്യപ്പെട്ട ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നു പറയുന്ന വിചിത്ര സംഭവം നമ്മുടെ ഇന്ത്യ രാജ്യത്തല്ലാതെ വേറെ എവിടെയെങ്കിലും കേട്ടുകേൾവി പോലുമുണ്ടാകുമോ. കോടതിയും പ്രതികളും തമ്മിൽ കള്ളനും പോലീസും കളിക്കുകയാണോ.. സാധാരണക്കാരനായിരുനെങ്കിൽ ഇന്ന് അവന്റെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമായിരുന്നോ.

ബാങ്കിങ് ചെയ്യുന്ന ഫോണല്ല മരിച്ചു പോയ അവന്‍റെ അപ്പന്റെ ഫോൺ വരെ പോലീസ് എടുപ്പിച്ചേനെ.
ദിലീപ് തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.പക്ഷെ ഈ സംഭവവികാസങ്ങൾ ഒക്കെ കാണുമ്പോൾ ദിലീപിനെ കുറിച്ച് മഹാനായ നടൻ തിലകൻ പറഞ്ഞത് അന്വര്ഥമാക്കുകയാണ് 'മലയാള സിനിമയിലെ കൊടും വിഷമാണ്'.

  
നടൻ ദിലീപിനെ വിമർശിച്ച് സോണി നെല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റ്; 'മൊബൈൽ ഫോൺ വിഷയത്തിൽ നടന്നത് വിചിത്ര സംഭവം; സാധാരണക്കാരനായിരുന്നെങ്കിൽ ഇന്ന് അവന്റെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമായിരുന്നോ?'



പക്ഷെ വിധി എന്തായിരിക്കുമെന്ന് വിധി പറയുന്ന ജഡ്‌ജിയെക്കാൾ മുന്നേ കേരളത്തിലെ അമ്മ പെങ്ങന്മാരുള്ള ജനതയ്ക്ക് മനസിലായിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. ആക്രമിക്കപ്പെട്ട നടി പേടിച്ചു ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുൻപിൽ തനിക്ക് പറയാനുള്ളത് ആർജവത്തോടെ വെളിപ്പെടുത്തണം. 


Keywords: Kochi, Kerala, News, Dileep, Actor, Case, Controversy, Facebook Post, Facebook, Social Media, Viral, Police, Mobile Phone, Court, Accused, Sony Nellore's Facebook post criticizing actor Dileep.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia