Campaign | വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരാന്‍ രാഹുലിനൊപ്പം സോണിയ ഗാന്ധിയും എത്തും; ലക്ഷ്യം കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടുക എന്നത്

 
Sonia Gandhi joins Priyanka Gandhi's campaign in Wayanad

Photo Credit: Facebook / Priyanka Gandhi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനും മൂന്നുപേരും ഒപ്പമുണ്ടാകും 
● ദേശീയ നേതാക്കള്‍ അടുത്ത മാസം ആദ്യം ജില്ലയില്‍ എത്തും
● പ്രിയങ്ക 10 ദിവസം തുടര്‍ച്ചയായി വയനാട്ടില്‍ പ്രചാരണത്തിനുണ്ടാകും

തിരുവനന്തപുരം: (KVARTHA) വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരാന്‍ രാഹുലിനൊപ്പം സോണിയ ഗാന്ധിയും എത്തും.  പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധി എത്തുമെന്ന് കഴിഞ്ഞദിവസം തന്നെ കേരളത്തിലെ നേതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. 

Aster mims 04/11/2022

മറ്റന്നാളാണ് മൂന്നുപേരും വയനാട്ടിലെത്തുന്നത്. കല്‍പറ്റയില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ മൂന്നുപേരും പങ്കെടുക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. പ്രിയങ്ക 10 ദിവസം തുടര്‍ച്ചയായി വയനാട്ടില്‍ പ്രചാരണത്തിനുണ്ടാകുമെന്നാണ് വിവരം.

രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ ലഭിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. അതുകൊണ്ടുതന്നെ പ്രചാരണം ഉഷാറാക്കാന്‍ തന്നെയാണ് തീരുമാനം. ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി അടുത്ത മാസം ആദ്യം തന്നെ ജില്ലയില്‍ എത്തുമെന്നും സൂചനയുണ്ട്.

#PriyankaGandhi #SoniaGandhi #WayanadCampaign #Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia