ഇരുനില വീടിന്റെ വരാന്തയില്‍ ഒറ്റയ്ക്കായ വൃദ്ധ മാതാവ്; വിധവയായ അമ്മയെ പുറത്താക്കി പ്ലസ് ടു അധ്യാപകനായ മകന്‍ വീട് പൂട്ടി പോയി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.06.2020) വിധവയും വൃദ്ധയുമായ അമ്മയെ പുറത്താക്കി പ്ലസ് ടു അധ്യാപകനായ മകന്‍ വീട് പൂട്ടി സ്ഥലം വിട്ടു. വിഴിഞ്ഞം ഉച്ചക്കട പുലിവിളയില്‍ ആര്‍ സി ഭവനില്‍ ചന്ദ്രികയാണ് വീടിനകത്ത് കയറാനാവാതെ വീട്ടുവരാന്തയില്‍ ജീവിതം തള്ളി നീക്കുന്നത്. അമ്മ നല്‍കിയ പരാതിയില്‍ മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ഇരുനില വീടിന്റെ വരാന്തയില്‍ ഒറ്റയ്ക്കായ വൃദ്ധ മാതാവ്; വിധവയായ അമ്മയെ പുറത്താക്കി പ്ലസ് ടു അധ്യാപകനായ മകന്‍ വീട് പൂട്ടി പോയി

മൂന്ന് മക്കളുടെ മാതാവായ ചന്ദ്രികയുടെ മകള്‍ വിവാഹിതയായതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ദൂര സ്ഥലത്താണ് താമസം. ഇവരുടെ മൂത്തമകള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഭര്‍ത്താവ് മരിച്ചശേഷം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ മകനോടൊപ്പമായിരുന്നു ചന്ദ്രിക താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ചന്ദ്രിക 40 സെന്റ് ഭൂമിയും അതിലുള്ള ഇരുനില കെട്ടിടവും ഇളയ മകന് ഇഷ്ടദാനമായി നല്‍കിയതോടെ ഇവരുടെ ദുര്‍ഗ്ഗതി തുടങ്ങിയെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അധ്യാപകനായ മകന്‍ ഈ വസ്തുവും വീടും ഭാര്യയുടെ പേരില്‍ വിലയാധാരം ചെയ്തശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കി വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. ഇയാള്‍ മറ്റെവിടെയോ മാറി താമസിക്കുയാണെന്നാണ് ഇവര്‍ പറയുന്നത്.

ഒറ്റയ്ക്കായ വൃദ്ധ മാതാവ് ഇരുനിലവീടിന്റെ വരാന്തയിലാണ് ഇപ്പോള്‍ ഊണും ഉറക്കവും. വല്ലപ്പോഴും കാര്‍ഷെഡില്‍ വച്ച് കഞ്ഞി ഉണ്ടാക്കും. ആരും ആശ്രയമില്ലാതെ വീടിന്റെ വരാന്തയില്‍ ഒറ്റക്ക് കഴിയാന്‍ ഭയമാണന്നും മറ്റ് മാര്‍ഗ്ഗമില്ലാത്തത് കാരണമാണ് ഇവിടെ കഴിയുന്നതെന്നുമാണ് ഇവരുടെ പ്രതികരണം.

Keywords: News, Kerala, Thiruvananthapuram, Widow, Mother, Son, House, Police, Case, Son who the teacher locked up the house so his mother stays at sitout
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia