കണ്ണൂരില്‍ പിതാവിനെ മകന്‍ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ശ്രീകണ്ഠപുരം: (www.kvartha.com 14.11.2016) കണ്ണൂരില്‍ പിതാവിനെ മകന്‍ കഴുത്തുഞെരിച്ചുകൊന്നു. പയ്യാവൂര്‍ വഞ്ചിയത്ത് ഞായറാഴ്ചയാണ് സംഭവം. പയ്യാവൂര്‍ വഞ്ചിയത്തെ കൊച്ചുവീട്ടില്‍ കുരുവിള കോശി(69)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബിനോയി(39)യെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. പശുവിനെ വിറ്റ പണത്തിന്റെ വിഹിതം നല്‍കിയില്ലെന്നാരോപിച്ച് ബിനോയി പിതാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുരുവിള കോശിയുടെ ഭാര്യ സാറാമ്മ പോലീസില്‍ നല്‍കിയ
പരാതിയില്‍ പറയുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബിനോയിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

പയ്യാവൂര്‍ എസ്‌ഐ കെ. മല്ലികയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ തിങ്കളാഴ്ച രാവിലെ വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റു മക്കള്‍: റെജി, ബിജു, ബീന. മരുമകള്‍: സിന്ധു.

കണ്ണൂരില്‍ പിതാവിനെ മകന്‍ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ കസ്റ്റഡിയില്‍

Also Read:
ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Keywords:  Kannur, Police, Custody, Wife, Complaint, Natives, Dead Body, Medical College, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia