Knee Pain | മുട്ടുവേദന കാരണം വിഷമിക്കുന്നുണ്ടോ? പരിഹാരം ഉടനടി

 


കൊച്ചി: (KVARTHA) തെറ്റായ ദിനചര്യകള്‍ കാരണം ഒരുപാട് ബുദ്ധിമുട്ടുകളാണ് ഇന്ന് മനുഷ്യര്‍ അനുഭവിക്കുന്നത്. ഭക്ഷണം കഴിക്കുന്ന രീതിയില്‍ ആണെങ്കിലും ഉറക്കത്തിന്റെ കാര്യത്തിലാണെങ്കിലും വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിലും ദിവസവും ഒരോ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 

ഇത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അതിന്റെ ഫലമായി ചില അസുഖങ്ങള്‍ നിരന്തരം അലട്ടുകയും ചെയ്യുന്നു. മുട്ടുവേദനയും ഇതില്‍ പ്രധാനമാണ്. നമ്മുടെ ശരീരത്തെ താങ്ങി നിര്‍ത്തുന്നത് കാല്‍മുട്ടുകളാണ്. അതുകൊണ്ടുതന്നെ കാല്‍മുട്ടുകള്‍ക്ക് ചെറിയൊരു പോറല്‍ സംഭവിച്ചാല്‍ പോലും അത് നമ്മെ പൂര്‍ണമായും തളര്‍ത്തിക്കളയും.

Knee Pain | മുട്ടുവേദന കാരണം വിഷമിക്കുന്നുണ്ടോ? പരിഹാരം ഉടനടി


പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന ഉണ്ടാകാം. മുട്ടുമടക്കാനോ നിവര്‍ത്താനോ കഴിയാതിരിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. മുട്ടില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ആര്‍ത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ പ്രായമായവരിലെ മുട്ടുവേദനയുടെ പ്രധാന കാരണം മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതമാണ്.

അമിത ഭാരം കൊണ്ടും പലരിലും മുട്ട് വേദന ഉണ്ടാകാം. ശരീരഭാരം ചുമക്കുന്നത് മുട്ടിന് വേദനയും അനാരോഗ്യവും നല്‍കുന്നു. മുട്ടിന്റെ ചിരട്ട തെന്നിപ്പോവുന്നതും മുട്ടുവേദനയ്ക്ക് കാരണമാണ്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് വേദനയും മുറുക്കവും അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം. കൂടാതെ മുട്ടു മടക്കാനുള്ള പ്രയാസവും കാല്‍മുട്ടില്‍ നീരും വേദനയും എല്ലാം ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മുട്ടുവേദന കൂടുതല്‍ കണ്ടുവരുന്നത്. പല സ്ത്രീകളിലും ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് മുട്ടുവേദന ഉണ്ടാകാറുണ്ട്. വ്യായാമക്കുറവും മുട്ട് വേദനക്ക് ഒരു കാരണമാണ്. എന്നാല്‍ എല്ലാവര്‍ക്കും മുട്ടുവേദന ഒരു പോലെ ആയിരിക്കുകയില്ല. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും പല തരത്തിലുള്ള ചികിത്സയും ആവശ്യമാണ്. മുട്ടുവേദനക്ക് നമ്മുടെ ചുറ്റും ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ തന്നെയുണ്ട്. ഇതിലൂടെ മുട്ടുവേദനക്ക് പരിഹാരം കാണാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കാല്‍സ്യം

കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതുവഴി മുട്ടുവേദനയ്ക്ക് പരിഹാരമാകും. അതുകൊണ്ടുതന്നെ പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് പാല്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കറുവപ്പട്ട പൈനാപിള്‍ സ്മൂത്തി

കറുവപ്പട്ട പൈനാപിള്‍ സ്മൂത്തി കഴിക്കുന്നത് മുട്ടുവേദനയെ ശമിപ്പിക്കുകയും എല്ലുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു. ഒരു കപ്പ് വെള്ളം, ഒരു കഷ്ണം കറുവപ്പട്ട, രണ്ട് കപ്പ് പൈനാപിള്‍ കഷ്ണങ്ങള്‍, ഒരു കപ്പ് ഓട്സ്, ഒരു കപ്പ് ഓറന്‍ജ് ജ്യൂസ്, അല്‍പം പൊടിച്ച ബദാം, അല്‍പം തേന്‍ എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം മിക്സിയില്‍ നല്ലതു പോലെ ചേര്‍ത്ത് സ്മൂത്തി തയാറാക്കാം.

ഇഞ്ചി

ഇഞ്ചി മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇഞ്ചി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പെടുത്തേണ്ടത് ആവശ്യമാണ്. ഇഞ്ചി ചായ കഴിക്കുന്നത് സ്ഥിരമാക്കുന്നതുവഴി മുട്ടുവേദനക്ക് ആശ്വാസം നല്‍കുന്നു. അതിലുപരി ആരോഗ്യത്തിന് ഇഞ്ചി വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ പല ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുക. അല്‍പം എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതില്‍ മുക്കണം. ഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10 മിനുറ്റു നേരം ഇങ്ങനെ തന്നെ വയ്ക്കണം. ഇത് മുട്ടുവേദന കുറയ്ക്കുകയും പിന്നീട് വരാത്ത രീതി ഉണ്ടാകുകയും ചെയ്യുന്നു.

മഞ്ഞള്‍

മഞ്ഞളും മുട്ടുവേദനക്ക് പരിഹാരം നല്‍കുന്ന ഒന്നാണ്. മഞ്ഞള്‍ അല്‍പം കടുകെണ്ണയില്‍ മിക്സ് ചെയ്ത് അത് മുട്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുട്ടുവേദനക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, എന്നന്നേക്കുമായി മുട്ടുവേദന ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മഞ്ഞള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.

എപ്സം സാള്‍ട്

സാധാരണയായി സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കാണ് എപ്സം സാള്‍ടിന്റെ ഉപയോഗം കാണാറുള്ളത്. എന്നാല്‍ മുട്ടുവേദന കൊണ്ട് പൊറുതി മുട്ടിയവര്‍ക്ക് ഒരു നല്ല പരിഹാരമാര്‍ഗമാണ് എപ്സം സാള്‍ട് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എപ്സം സാള്‍ട് ഉപയോഗിച്ച് മുട്ടില്‍ ഉരസുക. ഇത് മുട്ടിന്റെ വേദനയെ ഇല്ലാതാക്കുന്നു. നിമിഷ നേരം കൊണ്ട് മുട്ടുവേദന ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗമാണ് എപ്സം സാള്‍ട്.

കടുകെണ്ണ

കടുകെണ്ണ കൊണ്ട് പല വിധത്തിലുള്ള ഉപയോഗങ്ങള്‍ ഉണ്ട്. ഭക്ഷണം പാകം ചെയ്യുക എന്നതിനൊപ്പം മുട്ടുവേദനക്കുള്ള നല്ലൊരു പരിഹാരമാണ് കടുകെണ്ണ. മുട്ടുവേദന ഉള്ളപ്പോള്‍ കടുകെണ്ണ ഇട്ട് നല്ലതു പോലെ ഉഴിഞ്ഞ് ചൂടുവെള്ളം പിടിച്ചാല്‍ പരിഹാരം ഉടന്‍ ഉണ്ടാകും.

വെളിച്ചെണ്ണ

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുപോലെ തന്നെ മുട്ടുവേദനക്കും പരിഹാരം നല്‍കുന്ന ഒന്നാണ് ഇത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇത് മുട്ടില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുട്ടുവേദനയുള്ളപ്പോള്‍ അല്‍പം വെളിച്ചെണ്ണ മുട്ടില്‍ നല്ലതു പോലെ മസാജ് ചെയ്യുന്നതും നല്ലൊരു പരിഹാരമാണ്.

ആപിള്‍ സിഡാര്‍ വിനീഗര്‍

ആപിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. മുട്ടുവേദനക്ക് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച ഒറ്റമൂലിയായും ഇത് ഉപയോഗിക്കുന്നു. അല്‍പം ആപിള്‍ സിഡാര്‍ വിനീഗര്‍ മുട്ടുവേദനയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുന്നതുവഴി മുട്ടുവേദന ഇല്ലാതാക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് മുട്ടുവേദന ഇല്ലാതാക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. അതുകൊണ്ടുതന്നെ ഇത് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. ഭക്ഷണത്തില്‍ മത്സ്യ വിഭവങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രായമായവരില്‍ മുട്ടുവേദനക്ക് പരിഹാരം കാണാന്‍ മത്സ്യവിഭവങ്ങള്‍ സഹായിക്കുന്നു.

പൈനാപിള്‍

ഭക്ഷണരീതിയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ മുട്ടുവേദന എന്നന്നേക്കുമായി ഇല്ലാതാകുകയുള്ളൂ. പൈനാപിള്‍ പോലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് ആരോഗ്യത്തിന് വളരെ അധികം സഹായകമാണ്.

പപ്പായക്കുരു ചായ

മുട്ടുവേദനക്കുള്ള ഏറ്റവും നല്ല ഒറ്റമൂലിയാണ് പപ്പായ വിത്തുകള്‍. പപ്പായക്കുരു മുട്ടുവേദനക്ക് നിമിഷ നേരം കൊണ്ട് പരിഹാരം നല്‍കുമെന്ന് വിദഗ്ധര്‍ പറയുന്നു. പപ്പായക്കുരു ഇട്ട് ചായ ഉണ്ടാക്കി കഴിച്ചാല്‍ മുട്ടുവേദനക്ക് പരിഹാരം നല്‍കുന്നു. പപ്പായക്കുരു ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചായപ്പൊടി ചേര്‍ത്ത് ചായയുണ്ടാക്കി കഴിക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

കാരറ്റ്


കാരറ്റിന്റെ ഉപയോഗവും മുട്ടുവേദനക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. രണ്ട് കാരറ്റ് ചെറുതായി അരിഞ്ഞ് അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. ഇത് ലിഗമെന്റുകള്‍ക്കും വേദന കുറക്കാനും സഹായിക്കുന്നു. സന്ധിവേദനക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് കാരറ്റ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. രണ്ട് ടീസ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേ ദിവസം രാവിലെ ഈ വെള്ളം കുടിച്ചാല്‍ മതി. ഉലുവ അരച്ചതും കഴിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ മുട്ടുവേദന പരിഹരിക്കും.

ഉള്ളി

സവാള അഥവാ ഉള്ളി മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സവാളയിലുള്ള സള്‍ഫര്‍ ഏത് തരത്തിലുള്ള വേദനക്കും പരിഹാരം നല്‍കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്ളി ഉള്‍പ്പെടുത്താവുന്നതാണ്.

ചുവന്ന മുളക്


ചുവന്ന മുളകാണ് മറ്റൊരു പ്രധാനപ്പെട്ട പരിഹാരമാര്‍ഗം. ചുവന്ന മുളക് എണ്ണയില്‍ ഇട്ട് ആ മുളക് മുട്ടിനുമുകളില്‍ വെച്ചാല്‍ മുട്ടുവേദനക്ക് പരിഹാരം കാണാം. മാത്രമല്ല മുട്ടുവേദന ഉള്ളവര്‍ ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടുതല്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് വിഗഗ്ധര്‍ പറയുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ചൂടുള്ളതും തണുത്തതും

ചൂടുവെള്ളം തുണിയില്‍ മുക്കി അതുകൊണ്ട് മുട്ട് തടവുന്നതുവഴി മുട്ടുവേദനക്ക് ആശ്വാസം നല്‍കുന്നു. അതുപോലെ തന്നെ തണുത്ത വെള്ളം കൊണ്ട് മുട്ടില്‍ പിടിക്കുന്നതും ഐസ് ക്യൂബ് വെക്കുന്നതും മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

വ്യായാമം


വ്യായാമം ചെയ്യുന്നതും മുട്ടുവേദന കുറക്കാന്‍ സഹായിക്കുന്നു. മുട്ടുവേദന കൊണ്ട് വലയുന്നവര്‍ക്ക് വേദന കുറക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ തന്നെ ഉണ്ട്. ഡോക്ടര്‍ പറയുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നത് വഴി പല തരത്തില്‍ അത് ആരോഗ്യത്തിനെ സഹായിക്കുന്നു.

യോഗ


യോഗയാണ് മറ്റൊരു പരിഹാര മാര്‍ഗം. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ് ഇത്.

Keywords: Some home remedies for relieving knee pain are, Kochi, News, Kee Pain, Home Remedies, Health Tips, Health, Warning, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia