ലാസ്റ്റ് ബസിനായി കാത്തുനിന്ന നേതാക്കളെ കയറ്റാതെ സിപിഎം പിബിയും കേന്ദ്രകമിറ്റിയും; നിരാശഭരിതരായ നേതാക്കളുടെ വന്‍പട
Apr 10, 2022, 18:06 IST
കണ്ണൂര്‍: (www.kvartha.com 10.04.2022) പി ജയരാജന് പകരം സഹോദരി പി സതീദേവി, എ കെ ബാലന് പകരം വിജയരാഘവന്‍, സിപിഎം കേന്ദ്രകമിറ്റിയിലും പിബിയിലും ലാസ്റ്റ് ചാന്‍സിനായി കാത്തുനിന്ന ചില നേതാക്കള്‍ക്ക് ഇടം കിട്ടിയില്ല. ഇ പി ജയരാജന്‍, പി കെ ശ്രീമതി, എം വി ഗോവിന്ദന്‍, തോമസ് ഐസക്, കെ രാധാകൃഷ്ണന്‍ എന്നിങ്ങനെയുള്ള കേന്ദ്രകമിറ്റി നേതാക്കളുടെ പടതന്നെ ഇക്കുറി പിബിയിലേക്ക് എന്‍ട്രി പ്രതീക്ഷിച്ചിരുന്നുവെങ്കിലും വന്‍നിരാശയായിരുന്നു ഫലം. മുഖ്യമന്ത്രിയുടെ മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ്, എ സ്വരാജ് എന്നിവര്‍ കേന്ദ്രകമിറ്റിയില്‍ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതുമുണ്ടായില്ല.
സംസ്ഥാന സെക്രടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയിലായിരുന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രടറിയുടെ ചുമതല വഹിച്ചത് എ വിജയരാഘവനായിരുന്നു. നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമിറ്റി അംഗവും കര്‍ഷകതൊഴിലാളി യൂനിയന്‍ അഖിലേന്‍ഡ്യാ പ്രസിഡന്റുമാണ്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ കെഎസ്വൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായത്.
എസ്എഫ്ഐ സംസ്ഥാന സെക്രടറി, അഖിലേന്‍ഡ്യാ പ്രസിഡന്റ്, സിപിഎം കേന്ദ്രസെക്രടറിയേറ്റംഗം, കര്‍ഷകതൊഴിലാളി യൂനിയന്‍ അഖിലേന്‍ഡ്യാ സെക്രടറി എന്നീ ചുമതലകള്‍ വഹിച്ചു. 1989ല്‍ പാലക്കാട് മണ്ഡലം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുക്കാന്‍ സിപിഎം നിയോഗിച്ചത് എ വിജയരാഘവനെയായിരുന്നു. 1998ലും 2004ലും രാജ്യസഭാംഗമായി. പാര്‍ലമെന്റില്‍ വിവിധ കമിറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചു.
നിരവധി തവണ പൊലീസിന്റെ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഒട്ടേറെ പോരാട്ടങ്ങള്‍ക്ക് രാജ്യമാകെ നേതൃത്വം നല്‍കി. തൊഴിലാളികളായ മലപ്പുറം ആലമ്പാടന്‍ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി 1956 മാര്‍ചിലാണ് ജനനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികള്‍ ചെയ്തു. മലപ്പുറം ഗവ. കോളജില്‍ നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്കോടെ വിജയിച്ചു. കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. എല്‍എല്‍എം പഠനത്തിനിടെയാണ് എസ്എഫ്ഐ അഖിലേന്‍ഡ്യാ പ്രസിഡന്റായത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍.
കേന്ദ്രകമിറ്റിയിലേക്ക് വന്ന കേരളത്തിലെ യുവനേതാക്കളിലൊരാളാണ് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാന സെക്രടറിയറ്റ് അംഗം. 2015ലും 2018ലും സിപിഎം എറണാകുളം ജില്ലാസെക്രടറി. ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്നു. എസ്എഫ്ഐ ജില്ലാസെക്രടറി, സംസ്ഥാന സെക്രടറി, അഖിലേന്‍ഡ്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാസെക്രടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2009 മുതല്‍ 2015 വരെ രാജ്യസഭാംഗവും അഷ്വറന്‍സ് കമിറ്റി ചെയര്‍മാനും പാനല്‍ ഓഫ് ചെയര്‍മാനുമായിരുന്നു. സിപിഎം പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂടി ലീഡര്‍, രാജ്യസഭയില്‍ ചീഫ് വിപ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2001 മുതല്‍ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. 2018 ല്‍ ചീഫ് എഡിറ്ററായി.
ഭരണഘടന: ചരിത്രവും സംസ്‌കാരവും', 'ആഗോളവല്‍ക്കരണകാലത്തെ ക്യാംപസ്', 'വിവാദങ്ങളിലെ വൈവിധ്യങ്ങള്‍', 'കാഴ്ചവട്ടം', 'പുരയ്ക്കുമേല്‍ ചാഞ്ഞ മരം' (മറ്റുള്ളവരുമായി ചേര്‍ന്ന്), '1957- ചരിത്രവും വര്‍ത്തമാനവും' (എഡിറ്റര്‍), ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 2017ല്‍ മികച്ച എംപിക്കുള്ള സന്‍സത് രത്‌ന പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള പി കെ വി പുരസ്‌കാരം, പി പി ഷണ്മുഖദാസ് അവാര്‍ഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവര്‍മ പുരസ്‌കാരം എന്നിവ ലഭിച്ചു. തൃശൂര്‍ ജില്ലയിലെ മേലഡൂരാണ് സ്വദേശം. ദീര്‍ഘകാലമായി കളമശേരിയിലാണ് സ്ഥിരതാമസം. റവന്യൂ ഇന്‍സ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധയുടെയും മകന്‍. ഭാര്യ: വാണി കേസരി ( കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് വകുപ്പു മേധാവി ). മക്കള്‍: ഹൃദ്യ, ഹരിത.
സംസ്ഥാന ധനമന്ത്രിയായ കെ എന്‍ ബാലഗോപാല്‍ സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അംഗമാണ് . കേരള കര്‍ഷക സംഘം സംസ്ഥാന സെക്രടറിയായിരുന്നു. 2015 മുതല്‍ 2018 വരെ സിപിഎം കൊല്ലം ജില്ലാ സെക്രടറി. 2010 മുതല്‍ 2016 വരെ രാജ്യസഭാംഗവും വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2006 മുതല്‍ 2010 വരെ അദ്ദേഹത്തിന്റെ പൊളിറ്റികല്‍ സെക്രടറിയും. ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ കൊമേഴ്‌സ് സ്റ്റാന്‍ഡിംഗ് കമിറ്റിയിലും ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമിറ്റിയിലും അംഗമാ യിരുന്നു.
ജിഎസ്ടി നിയമം, ലോക്പാല്‍ നിയമം എന്നിവ ചര്‍ച്ച ചെയ്ത സെലക്ട് കമിറ്റികളില്‍ അംഗമായിരുന്നു. രാജ്യസഭയില്‍ സിപിഎം ഉപനേതാവായി പ്രവര്‍ത്തിച്ചു. രാജ്യത്തെ മികച്ച എംപിക്കുള്ള സന്‍സദ് രത്‌ന പുരസ്‌കാരം 2016 ല്‍ ലഭിച്ചു. എസ്എഫ്ഐ യുടെ കൊല്ലം ജില്ലാ പ്രസിഡന്റ് , സെക്രടറി, സംസ്ഥാന പ്രസിഡന്റ്, സെക്രടറി, അഖിലേന്‍ഡ്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്‍ഡ്യാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പുനലൂര്‍ ശ്രീ നാരായണ കോളേജിലും തിരുവനന്തപുരം എം ജി കോളജിലും വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായും കേരള സര്‍വകലാശാല സെനറ്റ് - സിന്‍ഡികേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി കോര്‍ട്, ജെഎന്‍യു. കോര്‍ട്, റബര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. പത്തനാപുരം, കലഞ്ഞൂര്‍ മാവനാല്‍ പരേതരായ പി കെ നാരായണപ്പണിക്കരുടേയും ഒ വി രാധാമണിയമ്മയുടേയും മകന്‍ എം കോം, എല്‍എല്‍എം ബിരുദധാരി. ഭാര്യ കോളജ് അധ്യാപികയായ ആശ പ്രഭാകരന്‍. മക്കള്‍ വിദ്യാര്‍ഥികളായ കല്യാണി, ശ്രീഹരി.
പി ജയരാജന്റെ സഹോദരിയായ പി സതീദേവി നിലവില്‍ കേരള വനിതാ കമീഷന്‍ അധ്യക്ഷയും സിപിഎം സംസ്ഥാന കമിറ്റി അംഗമാണ്. അഖിലേന്‍ഡ്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടറിയും അഖിലേന്‍ഡ്യാ സെക്രടറിമാരില്‍ ഒരാളുമാണ്. സ്ത്രീകള്‍ക്കായുള്ള പോരാട്ടങ്ങളില്‍ എന്നും മുന്‍പന്തിയില്‍. ഡിവൈഎഫ്‌ഐ കേന്ദ്ര കമിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ വടകരയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ആലപ്പുഴക്കാരിയായ സി എസ് സുജാത നിലവില്‍ സിപിഎം സംസ്ഥാന കമിറ്റി അംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടറിയുമാണ്. 2004ല്‍ മാവേലിക്കരയില്‍നിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്‍ഡ്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് ബോര്‍ഡ് ഉപദേശക ബോര്‍ഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമിറ്റി അംഗവുമായിരുന്നു.

Keywords: CPM, Core committee, MLA, Secretary, Youth, Conference, LDF, President, Leaders, Kannur, News, SFI, DYFI, Kerala, Minister, Some expected leaders did not get a place in Central Committee or PB.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.