Dead | സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ മിസ്ഹബ് ഇരിക്കൂര്‍ നിര്യാതനായി
Oct 8, 2023, 20:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കുറ്റ്യാടി ഐഡിയല്‍ കോളജ് പ്രിന്‍സിപലുമായ ഡോ മിസ്ഹബ് ഇരിക്കൂര്‍ (37)നിര്യാതനായി. ഇരിക്കൂര്‍ കൂരാരി ദാറുന്നി അമയില്‍ പിപികെ അലി - നല്ലക്കണ്ടി നജ്മ ദമ്പതികളുടെ മകനാണ്.
വാടാനപ്പള്ളി തളിക്കുളം ഇസ്ലാമിയ കോളജില്‍ നിന്ന് ബിരുദവും മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം വാദിഹുദ വിമന്‍സ് അകാഡമി മുട്ടം, ഉളിയില്‍ ഐഡിയല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എസ് ഐ ഒ ദേശീയ കൂടിയാലോചന സമിതിയംഗം, സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കേരള്‍ പ്രവാസി ശ്രമിക് അന്താളന്‍ - എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ്, ഹൊറൈസണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ മാനേജ്മെന്റ് കമിറ്റി സെക്രടറി ആന്‍ഡ് അകാഡമിക് കൗണ്‍സില്‍ ഡയറക്ടര്‍, ലൈഫ് ട്യൂണ്‍ എക്സിക്യുടീവ് ഡയറക്ടര്‍, എഎംഐ സ്‌കൂള്‍ അലുംനി കോഡിനേറ്റര്‍, ഇരിക്കൂര്‍ മസ്ജിദുല്‍ ഹുദ ഖത്വീബ് തുടങ്ങി നിരവധി സാമൂഹിക മേഖലകളില്‍ ഉത്തരവാദിത്വം വഹിച്ചിട്ടുണ്ട്.
ഭാര്യ : പഴയങ്ങാടി മുട്ടം സ്വദേശി എസ് വി പി സുലൈഖ, മക്കള്‍: ബാസിം(9), ഹൈഫ (5), അബാന്‍ (3). സഹോദരങ്ങള്‍ : മുഹ് സിന്‍ ഇരിക്കൂര്‍(അധ്യാപകന്‍ കണ്ണൂര്‍ ചൊവ്വ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ഇരിക്കൂര്‍ വാര്‍ത്ത ചീഫ് എഡിറ്റര്‍),
അഡ്വ എന്‍ അബ്ദുര്‍ റഹ്‌മാന്‍ ഇരിക്കൂര്‍ (എസ് ഐ ഒ സംസ്ഥാന ജെനറല്‍ സെക്രടറി), എന്‍ മുബശിര്‍ (അധ്യാപകന്‍ ഇരിക്കൂര്‍ ഹൊറൈസണ്‍ സ്‌കൂള്‍), എന്‍ മുനവിര്‍ (അധ്യാപകന്‍ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ സ്‌കൂള്‍).
Keywords: Solidarity state committee member Dr Mishab Irkur passed away, Kannur, News, Solidarity State Committee Member, Dead, Principal, Obituary, University, Social Service, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.