Acquitted | സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്; തെളിവില്ലെന്ന് കാട്ടി റിപോര്‍ട്
Nov 27, 2022, 17:51 IST
തിരുവനന്തപുരം: (www.kvartha.com) സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. പീഡനക്കേസില്‍ എം പിക്കെതിരെ തെളിവില്ലെന്ന് കാട്ടി സിബിഐ റിപോര്‍ട് നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപോര്‍ട് നല്‍കിയത്. 2018ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍വച്ചു പീഡിപ്പിച്ചെന്നും ബെംഗ്ലൂറിലേക്കു വിമാന ടികറ്റ് അയച്ചു ക്ഷണിച്ചുവെന്നുമാണു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ഇവ അടിസ്ഥാനരഹിതമാണെന്നും ബെംഗ്ലൂറില്‍ അടൂര്‍ പ്രകാശ് റൂം എടുക്കുകയോ ടികറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐ നല്‍കിയ റിപോര്‍ടില്‍ പറയുന്നു.
നേരത്തെ ഹൈബി ഈഡന്‍ എംപിക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഹൈബി ഈഡനെതിരായ സോളാര്‍ കേസ് പ്രതിയുടെ പരാതി. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസിനാവശ്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഹൈബിക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.
Keywords: Solar Molest allegation case: Adoor Prakash acquitted by CBI, Thiruvananthapuram, News, Politics, Molestation, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.