PC George | സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ രഹസ്യമൊഴി നല്‍കി പി സി ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com) സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12ലാണ് ജോര്‍ജ് രഹസ്യമൊഴി നല്‍കിയത്. സി ബി ഐയുടെ അപേക്ഷ പ്രകാരമാണ് മൊഴി നല്‍കിയത്.

PC George | സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ രഹസ്യമൊഴി നല്‍കി പി സി ജോര്‍ജ്

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉമ്മന്‍ ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാതിക്കാരി തന്നോട് പറഞ്ഞിരുന്നതായി മുമ്പ് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോള്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അതേസമയം, സി ബി ഐ അന്വേഷണത്തില്‍ അതൃപ്തിയുമായി പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്നാരോപിച്ചാണ് ഹര്‍ജി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ 18 പേരുണ്ടായിട്ടും നാലുപേരെ മാത്രം പ്രതിയാക്കിയാണ് സി ബി ഐ അന്വേഷണമെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.

പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ആറ് കേസുകള്‍ രെജിസ്റ്റര്‍ ചെയ്ത സി ബി ഐ ഹൈബി ഈഡനെതിരായ പരാതിയില്‍ കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചിട്ടുണ്ട്. പീഡനം നടന്നതിന് ഹൈബി ഈഡനെതിരെ തെളിവില്ലെന്നാണ് റിപോര്‍ടില്‍ പറയുന്നത്.

Keywords: Solar harassment complaint: PC George gave a confidential statement, Thiruvananthapuram, News, Politics, P C George, High Court of Kerala, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia