സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും; നടി ശാലു മേനോനും അമ്മയ്ക്കുമെതിരെ വിചാരണ

 


തിരുവനന്തപുരം: (www.kvartha.com 21.10.2020) സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് തടവുശിക്ഷ. മൂന്നു വര്‍ഷം തടവുശിക്ഷയും 10,000 രൂപയുമാണ് ശിക്ഷ വിധിച്ചത്. മണക്കാട് സ്വദേശിയുടെ 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശിക്ഷ. എന്നാല്‍, വിവിധ കേസുകളിലായി അഞ്ച് വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചതിനാല്‍ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല. പിഴ മാത്രം അടച്ചാല്‍ മതിയാകും. കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

അതേസമയം, കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരേ വിചാരണ തുടരും. തമിഴ്‌നാട്ടില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് സോളാര്‍ കമ്പനിയുടെ പേരില്‍ മണക്കാട് സ്വദേശിയില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് മണക്കാട് സ്വദേശി ബിജുരാധാകൃഷ്ണന് പണം കൈമാറിയത്.
സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും; നടി ശാലു മേനോനും അമ്മയ്ക്കുമെതിരെ വിചാരണ

Keywords:  Solar fraud case Biju Radhakrishnan gets three year imprisonment, Thiruvananthapuram, News, Trending, Court, Jail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia