മാനത്ത് വിസ്മയം തീർക്കാൻ വീണ്ടും ഭാഗിക സൂര്യഗ്രഹണം വരുന്നു: 21 ന് ദൃശ്യമാകും
Jun 19, 2020, 17:33 IST
ADVERTISEMENT
കണ്ണൂർ: (www.kvartha.com 19.06.2020) മാനത്ത് വിസ്മയം തീർക്കാൻ വീണ്ടും വലയ ഭാഗികസൂര്യഗ്രഹണം വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസം 21ന് വലയ സൂര്യഗ്രഹണത്തിന്റെ ഭാഗമായുള്ള ഭാഗിക സൂര്യഗ്രഹണം വീക്ഷിക്കാനാകുമെന്ന് പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.
ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് രാവിലെ 10.05 മുതൽ ഉച്ചവരെയാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുക. ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഹരിയാന എന്നീസംസ്ഥാനങ്ങളിൽ മാത്രമേ വലയസൂര്യഗ്രഹണം കാണാൻ കഴിയുകയുള്ളൂ.
സൂര്യബിംബത്തിൻറെ 40 ശതമാനം മറയ്ക്കുന്ന ദൃശ്യമായിരിക്കും കേരളത്തിൽ കാണാനാകുക. കാസർകോട് ജില്ലയിൽ രാവിലെ 10.05 മുതൽ ഉച്ചയ്ക്ക് 1.20 വരെയാണ് ഗ്രഹണസമയം. തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്ക് 1.22 വരെ ഗ്രഹണം കാണാൻ കഴിയും.

ദീർഘവൃത്താകാര ഭ്രമണപഥത്തിനിടയിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുവരുന്ന സന്ദർഭങ്ങളിലാണ് വലയസൂര്യഗ്രഹണം ഉണ്ടാകുന്നത്. 21ന് സൂര്യനും ചന്ദ്രനും മിഥുനം നക്ഷത്രഗണത്തിൽ ഉത്തരായന രേഖയ്ക്ക് നേരെമുകളിൽ വരുന്നതിനാലാണ് ഗ്രഹണം ഉണ്ടാകുന്നത്.
സൂര്യഗ്രഹണം നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കരുതെന്നും സൗര കണ്ണടകളോ സൺഫിൽട്ടർ പേപ്പറുകളോ ഗ്രഹണം വീക്ഷിക്കാനായി ഉപയോഗിക്കണമെന്നും ഗംഗാധരൻ വെള്ളൂർ പറഞ്ഞു.
സൂര്യഗ്രഹണം നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കരുതെന്നും സൗര കണ്ണടകളോ സൺഫിൽട്ടർ പേപ്പറുകളോ ഗ്രഹണം വീക്ഷിക്കാനായി ഉപയോഗിക്കണമെന്നും ഗംഗാധരൻ വെള്ളൂർ പറഞ്ഞു.
Keywords: Solar Eclipse on June 21, 2020, Kannur, News, kasaragod, Trending, Thiruvananthapuram, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.