'സരിതയുടെ ക്രോസ് വിസ്താരത്തിന് ശേഷമേ ഹാജരാകൂ'; ആര്യാടന് സോളാര്‍ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം
Jun 22, 2016, 10:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 22.06.2016) സോളാര്‍ കമ്മീഷനില്‍ വിസ്താരത്തിന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് ഹാജരായില്ല. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ ക്രോസ് വിസ്താരത്തിനുശേഷം മാത്രമെ തനിക്ക് കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ കഴിയൂവെന്ന് ആര്യാടന് മൂഹമ്മദിന്റെ അഭിഭാഷകന് അറിച്ചു.
ഇതോടെയാണ് ആര്യടനെതിരെ കമ്മീഷന് വിമര്‍ശനം ഉന്നയിച്ചത്. ദീര്‍ഘകാലം നിയമസഭാംഗവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന് മുഹമ്മദിനെപ്പോലുള്ളവരില് നിന്ന് ഇത്ര നിരുത്തരവാദപരമായ പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. ആര്യാടന് മുഹമ്മദിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമായി പോയെന്നും കമ്മീഷന് പറഞ്ഞു.
അതേസമയം ആര്യാടന് മുഹമ്മദിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി കെ കേശവനെ സോളാര്‍ കമ്മീഷന് വിസ്തരിച്ചു. ലക്ഷ്മി നായരെന്ന സരിതയെ സെക്രട്ടേറിയറ്റില്‍ മന്ത്രി ആര്യാടന് മുഹമ്മദിന്റെ ഓഫീസില്‍വച്ച് രണ്ട് തവണ നേരില്‍ കണ്ടിട്ടുണ്ട്.
മന്ത്രിയെ കാണാന്‍ സാധിക്കുമോ എന്നാണ് രണ്ട് തവണയും എന്നോട് ചോദിച്ചത്. ഇതിന് താന്‍ മറുപടി കൊടുക്കുകയല്ലാതെ മറ്റൊന്നും അവരോട് സംസാരിച്ചിരുന്നില്ലെന്നും തനിച്ചാണ് അവര്‍ എത്തിയിരുന്നതെന്നും കേശവന് മൊഴി നല്കി.

Keywords: Kochi, Ernakulam, Kerala, UDF, Congress, Ex minister, Aryadan Muhammad, Saritha S Nair, Solar Case, Solar Commission.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.