സോളാര്‍: മുഖ്യമന്ത്രി അടക്കമുള്ളവരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സാക്ഷിപട്ടിക

 


കൊച്ചി:(www.kvartha.com 27.11.2014) സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ സാക്ഷികളാക്കി വ്‌സിതരിക്കണമെന്നാവശ്യപ്പെട്ട് സാക്ഷിപട്ടിക സമര്‍പിച്ചു. കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെയാണ് കമീഷന്‍ നടപടികളില്‍ കക്ഷി ചേര്‍ന്ന വിവിധ വ്യക്തികളും സംഘടനകളുമാണ് സോളാര്‍ തട്ടിപ്പിലെ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ നൂറോളം പേരടങ്ങുന്ന സാക്ഷിപട്ടിക സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷിബു ബേബി ജോണ്‍, എം.പി അനില്‍കുമാര്‍, നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച 17 എം.എല്‍.എമാര്‍, സോളാര്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി പി.എ. ഹേമചന്ദ്രന്‍, എം.പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ്, സോളാര്‍ കേസ് പ്രതികളായ സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍, ഷാലു മേനോന്‍, ടെന്നി ജോപ്പന്‍ എന്നിവരെയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിംരാജ്, പി.എ. ജുക്കുമോന്‍, ദല്‍ഹിയിലെ സഹായി തോമസ് കുരുവിള, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും സാക്ഷിപട്ടികയിലുണ്ട്

സോളാര്‍: മുഖ്യമന്ത്രി അടക്കമുള്ളവരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സാക്ഷിപട്ടികസോളാര്‍ കമീഷന്റെ അഭിഭാഷകന്‍ അഡ്വ. സി. ഹരികുമാര്‍, 39 പേരുടെ സാക്ഷി പട്ടികയും സമര്‍പ്പിച്ചിട്ടുണ്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഡി.ജി.പി ബാലസുബ്രഹ്മണ്യം, മുഖ്യമന്ത്രിയുടെ ഓഫിസിലെ സുരക്ഷാ ചുമതലയുള്ള വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ നസീമ ബീഗം, ഷീജ ദാസ്, ജയില്‍ എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി എം.വി. നികേഷ്‌കുമാര്‍ എന്നിവരടക്കമുള്ളവരാണ് സാക്ഷിപട്ടികയിലുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Solar, Witness, Ummanchandy, List, Commission, Examing, Arguments, Produce, solar case: submitted witness list 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia