SWISS-TOWER 24/07/2023

Solar Case | സോളാർ കേസ്: 'പീഡന ആരോപണത്തിൽ ജോസ് കെ മാണിയുടെ പേര് ആദ്യം ഉണ്ടായിരുന്നില്ല'; പിന്നീട് എഴുതിച്ചേർത്തതാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) സോളാർ പീഡനക്കേസിലെ പരാതിക്കാരി ജയിലിൽ വച്ചെഴുതിയ കത്തിൽ കേരള കോൺഗസ് (എം) നേതാവ് ജോസ് കെ മാണിക്കെതിരെ ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും പരാതിക്കാരിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും പീഡനപരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് കെ ബി ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദേശപ്രകാരമാണ് പേരുകൾ എഴുതിച്ചേർത്തതെന്നും അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെ ഉദ്ധരിച്ച് മലയാള മനോരമ റിപോർട് ചെയ്തു.

Solar Case | സോളാർ കേസ്: 'പീഡന ആരോപണത്തിൽ ജോസ് കെ മാണിയുടെ പേര് ആദ്യം ഉണ്ടായിരുന്നില്ല'; പിന്നീട് എഴുതിച്ചേർത്തതാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ

'ആദ്യത്തെ കത്തിൽ ഗണേഷിനെതിരെ പീഡന പരാതിയുണ്ടായിരുന്നു. ആ ഭാഗം ഒഴിവാക്കി നാല് പേജുകളിലായി ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകൾ ചേർത്തു. ജാമ്യത്തിൽ ഇറങ്ങിയ പരാതിക്കാരിക്ക് കേരള കോൺഗ്രസ് (ബി) നേതാവ് ശരണ്യ മനോജ് നാല് പേജ് കൊണ്ടുവന്ന് കൊട്ടാരക്കരയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ എന്റെ കാറിൽ വച്ചു കൈമാറി. പരാതിക്കാരിയുടെ വീട്ടിൽ വച്ച് ഈ നാല് പേജിലെ കാര്യങ്ങൾ കൂടി ഉൾപെടുത്തി കത്ത് മാറ്റിയെഴുതി. അതിന് ശേഷമാണു പരാതിക്കാരി തിരുവനന്തപുരത്തു കത്തുമായി പത്രസമ്മേളനം നടത്തിയത്', ഫെനി പറയുന്നു.

സോളാർ പീഡനക്കേസിൽ തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും സർകാരിന് മുന്നിൽ പല പരാതികളുമെത്തും അതിൽ അന്വേഷണം നടക്കട്ടെയെന്നും 2021 ജനുവരിയിൽ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. 2017ലാണ് സോളാർ സംരംഭക കേസിനാസ്പദമായ പീഡന പരാതി നൽകിയത്. 2018 ഒക്ടോബറിൽ പ്രതികൾക്കെതിരെ കേസെടുത്തു. പൊലീസ് ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിൽ തെളിവെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് അപ്രതീക്ഷിതമായി സിബിഐക്ക് വിട്ടത്.

2016-ലെ സോളാർ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ സിബിഐയുടെ പുതിയ കണ്ടെത്തലുകൾ വലിയ ചർചയായിരിക്കുന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. പരാതിക്കാരിക്ക് പണംകിട്ടാനുള്ള ആസൂത്രിതമായ നീക്കവും കളവായ പരാതിയുമാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണമെന്നാണ് കണ്ടെത്തലാണ് സിബിഐ നടത്തിയത്. ജോസ് കെ മാണിയുടെ പേരും എഴുതിച്ചേർത്താണെന്ന പരാതിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കിയതോടെ വരും നാളുകളിൽ ഇത് ഏറെ ചർച്ചയാകും.

Keywords: News, Kerala, Alappuzha, Solar Case, CBI, LDF, Politics, Jose K Mani, Solar case: Revealed that Jose K Mani's name was written later.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia