സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ മരണം: ഒരു കോടിയിലേറെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

 


കൊച്ചി: (www.kvartha.com 10.11.2014) ട്രക്ക് ബൈക്കിലിടിച്ച് മരിച്ച മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ആശ്രിതര്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 80 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.വി ആശ എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ മരണം: ഒരു കോടിയിലേറെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്ഐ.ടി സ്ഥാപനമായ മുംബൈയിലെ പൊളാരിസ് സോഫ്റ്റ്‌വെയേഴ്‌സില്‍ സീനിയര്‍ പ്രൊജക്ട് മേധാവിയായിരിക്കെ 2009 ഓക്‌ടോബര്‍ 20നാണ് കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര റെനി തോമസ് മുംബൈയില്‍ അപകടത്തില്‍ മരണപ്പെടുന്നത്. തുടര്‍ന്ന് 1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ  ലെറ്റിഷ് റെനി, മക്കളായ ക്രിസ, റോം, റെനിയുടെ മാതാവ് ലീലാമ്മ തോമസ് എന്നിവര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

2000 മുതല്‍ ജോലിയില്‍ തുടരുന്ന റെനിക്ക് 58,000 രൂപ മാസ വരുമാനമുണ്ടായിരുന്നുവെന്നാണ് ഭാര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വരുമാനത്തിന്റെ 13 ഗുണിതം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കാനുള്ള അടിസ്ഥാന തുക ട്രൈബ്യൂണല്‍ കണ്ടെത്തിയത്. ഈ തുകയും ബന്ധപ്പെട്ടവയുമടക്കം 76.64 ലക്ഷം രൂപ നല്‍കാന്‍ വിധിച്ച ട്രൈബ്യൂണല്‍ മറ്റിനങ്ങള്‍ കൂടി ചേര്‍ത്താണ് 80 ലക്ഷം നല്‍കാനുള്ള ഉത്തരവിട്ടത്.

ശമ്പളത്തിന്റെ 15 മടങ്ങ് കൂട്ടേണ്ടതിന് പകരം െ്രെടബ്യൂണല്‍ 13 മടങ്ങ് മാത്രമാണ് കണക്കാക്കിയിരിക്കുന്നത്. അത് കൂടി ചേര്‍ക്കേണ്ടതുണ്ട്. തുടര്‍ന്നാണ് ട്രൈബ്യൂണല്‍ വിധിച്ചതിനേക്കാള്‍ 22,34280 ലക്ഷം കൂടി കൂട്ടി 1.02 കോടി നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : High court, Motor, Accident, Claim, Compensation, Kerala, High Court of Kerala, Engineer, Software engineers accident death: HC ordered 1.02 crore compensation. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia