'വ്യാജന്മാര്‍ പലരൂപത്തിലും വരും, പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഇതാ വഴികള്‍'; വഴി പറഞ്ഞുകൊടുത്ത് അവസാനം പുലിവാല് പിടിച്ച് കേരളാപൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.07.2021) വ്യാജന്മാരെ കണ്ടുപിടിക്കാൻ വഴി പറഞ്ഞ് കൊടുത്ത് അവസാനം വിവാദത്തിലായി കേരളാപൊലീസ്. 'വ്യാജന്മാര്‍ പലരൂപത്തിലും വരും, വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഇതാ വഴികള്‍' എന്ന പേരിലായിരുന്ന പോസ്റ്റ്.

തുടക്കത്തില്‍ പൊലീസ് ഈ പോസ്റ്റ് ഇട്ടപ്പോള്‍ അതില്‍ വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഒൻപത് നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ പലതും സോഷ്യല്‍ മീഡിയയില്‍ ചര്‍ചയായതോടെ
പൊലീസ് വൈകാതെ തന്നെ ഇവ തിരുത്തി.

ആദ്യം ഇട്ട പോസ്റ്റിലെ 6,7,8 നിര്‍ദേശങ്ങൾ

*ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്

*സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, പ്രൊഫൈലിൽ പരസ്യമായി ഇടാറില്ല. പെൺകുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലിൽ ഫോൺ നമ്പർ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്യാജൻ ആകാനാണ് സാധ്യത.

*ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അകൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അകൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.

Aster mims 04/11/2022

'വ്യാജന്മാര്‍ പലരൂപത്തിലും വരും, പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഇതാ വഴികള്‍'; വഴി പറഞ്ഞുകൊടുത്ത് അവസാനം പുലിവാല് പിടിച്ച് കേരളാപൊലീസ്

എന്നാൽ ഈ പോസ്റ്റ് മൂലം ട്രോളർമാരുടെ കയ്യിലകപ്പെട്ടിരിക്കുകയാണ് കേരളാപൊലീസ്. വാട്സ്ആപ് മാമന്മാരുടെ നിലവാരത്തിലുള്ള നിര്‍ദേശങ്ങളായി പോയി എന്നത് അടക്കം അനവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

എന്നാൽ ഇപ്പോള്‍ വ്യാജ പ്രൊഫൈല്‍ കണ്ടുപിടിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ മാത്രമാണ് കേരള പൊലീസിന്‍റെ പോസ്റ്റിലുള്ളത്. പോസ്റ്റിന് അടിയിലെ കമന്‍റുകളില്‍ തന്നെ വ്യാപകമായ ട്രോളുകളാണ് വന്നിരുന്നത്.

Keywords:  News, Thiruvananthapuram, Kerala, Police, Facebook Post, Facebook, Social Media, Viral, State, Social media mocked Kerala Police's Facebook post.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script