Hridyam | 'ഹൃദ്യം' പദ്ധതിയുടെ നേട്ടമാർക്ക്, അഴിമതിയുണ്ടോ? 7 വർഷം കൊണ്ട് നടത്തിയത് 6100 സർജറികൾ; കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രി തിരഞ്ഞെടുക്കുന്നത് മാതാപിതാക്കളാണെന്ന് മന്ത്രി വീണാ ജോർജ്; സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടിയുള്ളതുകൊണ്ട് വിജയകരമായി പോകുന്ന പദ്ധതിയെന്ന് ഡോ. പി എസ് ജിനേഷ്
Jul 5, 2023, 15:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച 'ഹൃദ്യം' പദ്ധതിയെക്കുറിച്ചുള്ള റിപോർടർ ചാനലിന്റെ വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി നിരവധി പേർ രംഗത്ത്. ഹൃദ്യം പദ്ധതിയിൽനിന്ന് സ്വകാര്യ ആശുപത്രികൾ ലാഭം കൊയ്യുന്നുവെന്നായിരുന്നു ചാനലിന്റെ ആരോപണം. പദ്ധതിയുടെ നേട്ടം വൻകിട ആശുപത്രികൾക്കാണെന്നും അമൃതയ്ക്ക് മുൻഗണന നൽകിയെന്നും റിപോർട് പറയുന്നു.
ഹൃദ്യം പദ്ധതി
2017 ഓഗസ്റ്റ് മാസത്തിലാണ് സംസ്ഥാന സർകാർ ഹൃദ്യം പദ്ധതി ആരംഭിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ സർകാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 5,805 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം മാത്രം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിവഴി നടത്തി. ഒരു വയസിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിലുണ്ട്. പദ്ധതിയിൽ 17,256 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 10,818 പേർ ഒരു വയസിന് താഴെയുള്ളവരാണ്. ഈ വർഷം മാത്രം 1661 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 112 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 60 ശസ്ത്രക്രിയകൾ ഉടൻ നടക്കുമെന്നും അന്ന് സർകാർ വ്യക്തമാക്കിയിരുന്നു.
പദ്ധതിയുടെ ഭാഗമായി സർകാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളേയും പരിശോധനയ്ക്ക് വിധേയമാക്കും. ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ, പരിശോധനയിലൂടെ രോഗ നിർണയം നടത്തും. ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശന വേളയിൽ കുട്ടികളെ പരിശോധിക്കുന്നതിലൂടെയും, അംഗണവാടികളിലും, സ്കൂളുകളിലും നടക്കുന്ന സ്ക്രീനിംഗ് വഴിയും ഹൃദ്രോഗ ലക്ഷണമുളള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഹൃദ്യം പദ്ധതി ലക്ഷ്യമിടുന്നു.
< !- START disable copy paste -->

നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സകൾ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും.
രോഗനിർണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് പട്ടിക തയ്യാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കും. സർകാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടിയെ വെന്റിലേറ്റർ സഹായത്തോടെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കും. എട്ട് സർകാർ, സ്വകാര്യ ആശുപത്രികൾ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുണ്ടെന്ന് സർകാർ പറയുന്നു.
പദ്ധതിയുടെ നേട്ടമാർക്ക്?
ഹൃദ്യം പദ്ധതിയെപ്പറ്റിയുള്ള റിപോർടുകളോട് മന്ത്രിമാർ അടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. സിപിഎം സൈബർ ഇടങ്ങളിൽ നിന്ന് കനത്ത പ്രതിരോധമാണ് തീർത്തിരിക്കുന്നത്. ഇടത് അനുഭാവികൾ ഉൾപെടെ ചിലർ ചാനലിന്റെ ആരോപണങ്ങൾ തെറ്റാണെന്നും നല്ലൊരു പദ്ധതിയെ വിവാദത്തിലാക്കരുതെന്നും അഭിപ്രായപ്പെടുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം വേണമെന്നാണ് മറ്റുചിലരുടെ അഭിപ്രായം.
പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് വെച്ച് വ്യാജ വാര്‍ത്ത നല്കിയാല് പേടിച്ചോടുമെന്ന് കരുതേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുകില്‍ കുറിച്ചു. പീഡിയാട്രിക് ഹാര്‍ട് സര്‍ജറി ഏറെ ചിലവ് ആവശ്യമായി വരുന്ന ശസ്ത്രക്രിയയാണ്. കുഞ്ഞുങ്ങളുടെ ഹൃദ്രോഗ ചികിത്സക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയ ഉള്‍പെടെ എല്ലാ ചികിത്സകളുടെയും തുകകള്‍ നിശ്ചയിച്ചാണ് ഹൃദ്യം പാകേജ് ആവിഷ്കരിച്ചിട്ടുള്ളത്. ഏറ്റവും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയക്ക് ഇതില്‍ നല്‍കുന്നത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. ആ ശസ്ത്രക്രിയയുടെ യഥാര്‍ഥ ചെലവ് മൂന്ന് ലക്ഷം രൂപ വരെ ആയേക്കാം. പക്ഷേ, സര്‍കാര്‍ ശസ്ത്രക്രിയക്ക് പരമാവധി നല്‍കുക ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. സൗജന്യമായാണ് ഈ ശസ്ത്രക്രിയകള്‍ കുഞ്ഞുങ്ങള്‍ക്ക് നടത്തപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഹൃദ്യം പദ്ധതിയുടെ കോടികൾ സ്വകാര്യ ആശുപത്രികളിലേക്ക് ആസൂത്രിതമായി ഒഴുകുന്നു വെന്ന ആരോപണത്തിനും മന്ത്രി മറുപടി നൽകി. കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രി തിരഞ്ഞെടക്കുന്നത് സർകാരല്ല, മാതാപിതാക്കളാണെന്ന് മന്ത്രി പറഞ്ഞു. എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഏത് ആശുപത്രി വേണമെന്ന് മാതാപിതാക്കള്‍ക്ക് തിരഞ്ഞെടുക്കാം. ആശുപത്രികളില്‍ സര്‍കാര്‍ ആശുപത്രിയും സ്വകാര്യ ആശുപത്രിയുമുണ്ടെന്നും വീണാ ജോർജ് വിശദീകരിച്ചു.
സ്വകാര്യ ആശുപത്രികളെ സഹകരിപ്പിച്ചു എന്നത് കൊണ്ട് എതിർക്കപ്പെടേണ്ട പദ്ധതിയല്ല ഹൃദ്യമെന്ന് ഡോ. ജിനേഷ് പി എസ് കുറിച്ചു. 'ഹൃദ്യം പദ്ധതിയുടെ വെബ്സൈറ്റ് നോക്കിയാൽ തന്നെ ഏതൊക്കെ ആശുപത്രികളാണ് സഹകരിക്കുന്നത് എന്ന് വ്യക്തമായി കാണാം. ഒമ്പത് ആശുപത്രികളുടെ ലിസ്റ്റ് അതിൽ കൊടുത്തിട്ടുണ്ട്. ശ്രീചിത്ര, അമൃത, ബിലീവേഴ്സ് ചർച്, ആസ്റ്റർ മിംസ്, എസ് എ ടി, ലിസി, ആസ്റ്റർ മെഡിസിറ്റി, ഗവ. മെഡികൽ കോളജ് കോട്ടയവും കോഴിക്കോടും. ഈ ഓരോ ആശുപത്രികളിലും എത്ര കേസുകൾ അലോകേറ്റ് ചെയ്തു എത്ര കേസുകൾ നടക്കുന്നു എന്നൊക്കെയുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
അവിടെ ആയിരത്തിലധികം കേസുകൾ അലോട് ചെയ്യപ്പെട്ടിട്ടുള്ളത് അമൃത, ആസ്റ്റർ മിംസ്, ലിസി ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ മാത്രമാണ്. കോട്ടയം മെഡികൽ കോളജിൽ ഇതുവരെ ആകെ അലോകേറ്റ് ചെയ്തിരിക്കുന്നത് 167 കേസുകളും കോഴിക്കോട് മെഡികൽ കോളജിൽ 16 കേസുകളും. ശ്രീചിത്രയിൽ 660 കേസുകൾ. ഇതു വായിച്ചിട്ട് എനിക്ക് മനസിലാകുന്നത് സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി ഉള്ളതുകൊണ്ട് വിജയകരമായി പോകുന്ന പദ്ധതിയാണ് ഹൃദ്യം എന്നാണ്', ജിനേഷ് പി എസ് വിശദീകരിച്ചു.
മാധ്യമ പ്രവർത്തകരായ കെ ജെ ജേക്കബും കെ കെ ശാഹിനയും പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തി. 'കേരളത്തിന് പുറത്തു രണ്ടു ലക്ഷം രൂപയ്ക്കു മുകളിലേയ്ക്കു ബില്‍ ചെയ്യുന്ന ശസ്ത്രക്രിയ കേരളത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സര്‍കാര്‍ പദ്ധതി വഴി ശരാശരി ഒരു ലക്ഷം രൂപയ്ക്കു ചെയ്തു കൊടുത്ത് ആകെ 57 കോടി രൂപ മുടക്കി ഏഴുവര്‍ഷം കൊണ്ട് ആറായിരത്തിലധികം കുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും അത്രയും കുടുംബങ്ങളെ നിത്യ ദുഃഖത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഒരു പദ്ധതിയെപ്പറ്റിയാണ് നിങ്ങളുടെ 'സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം' മേധാവി 'കച്ചവടം' എന്നും 'കോടികള്‍' എന്നും 'മാഫിയ' എന്നുമൊക്കെ പറഞ്ഞു തകര്‍ക്കുന്നത്', കെ ജെ ജേക്കബ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
'സർകാരിൻ്റെ കണക്ക് പ്രകാരം ചിലവായ തുക 57 കോടി രൂപ. ഏഴ് വർഷം കൊണ്ട് 6100 സർജറികൾ. കണക്കിലുള്ള ഈ 57 കോടി അല്ലാതെ കണക്കിൽ പെടാത്ത പണം സ്വകാര്യ ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ടോ? അർഹത ഉള്ളവരെ മാറ്റി നിർത്തി സ്വാധീനമുള്ളവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന സ്ഥിതി വിശേഷമുണ്ടോ? 6100 ശസ്ത്രക്രിയകൾ യഥാർഥത്തിൽ നടന്നിട്ടില്ല എന്നൊരു കേസുണ്ടോ? ഇതിനൊന്നും ഉത്തരം ഇല്ലെങ്കിൽ പിന്നെ എന്ത് കോപ്പിലെ അന്വേഷണാത്മകമാണ്?', കെ കെ ശാഹിന എഴുതി.
ഹൃദ്യം പദ്ധതി തന്റെ മകൾക്ക് കൈത്താങ്ങായതായി കൈത്താങ്ങേകിയ നസ്രിൻ സുബൈർ എന്ന ഉപയോക്താവ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. 'ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതെല്ലാം പറയേണ്ടത്. ഇന്ന് എൻ്റെയടുത്ത് ഇത്ര സമാധാനത്തോടെ നേവ കിടന്നുറങ്ങുന്നുണ്ടേൽ അതിന് കാരണക്കാർ ഒരുപാട് മനുഷ്യന്മാരും ഇവിടത്തെ സിസ്റ്റവുമാണ്', അവർ കുറിച്ചു. ഹൃദയമാണ് ഹൃദ്യം എന്ന പേരിൽ പ്രൊഫൈൽ ഫോടോ കാംപയിനും എൽഡിഎഫ് അനുഭാവികൾ തുടങ്ങിയിട്ടുണ്ട്.
Keywords: News, Thiruvananthapuram, Kerala, Hridyam Mission, Social Media, Surgery, Hospital, Treatment, Social media discussion about Hridyam Mission.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.