Sophia at Kerala | ലോകം ചുറ്റിക്കറങ്ങുന്നതിനിടെ കേരളത്തിലുമെത്തി 'സോഫിയ'; സെറ്റുമുണ്ടുടുത്ത് ആളുകളുമായി ആശയവിനിമയം നടത്തി മനുഷ്യ റോബോട്
Jun 27, 2022, 13:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ലോകം ചുറ്റിക്കറങ്ങുന്നതിനിടെ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യ റോബോട് 'സോഫിയ' കേരളത്തിലുമെത്തി. ആദ്യമായാണ് ഒരു ദക്ഷിണേന്‍ഡ്യന്‍ ക്യാംപസില്‍ സോഫിയ എത്തുന്നത്.
കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ട്രത്തിന്റെ ടെക് ഫെസ്റ്റായ ദൃഷ്ടി 2022-ന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോടായ സോഫിയ തലസ്ഥാനത്ത് എത്തിയത്. സെറ്റുമുണ്ടുടുത്ത് ആളുകളുമായി ആശയവിനിമയം നടത്തി.
12 ലക്ഷം രൂപ ചിലവിട്ടാണ് ഈ മനുഷ്യ റോബോടിനെ ഫെസ്റ്റിന്റെ സംഘാടകര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സോഫിയയെ ടെക് ഫെസ്റ്റിന്റെ ഭാഗമാക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ദൃഷ്ടി 2022-ന്റെ സംഘാടകര്‍.
2017-ലാണ് സോഫിയയ്ക്ക് സഊദി അറേബ്യന്‍ പൗരത്വം ലഭിച്ചത്. ലോകത്ത് ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട് എന്ന ഖ്യാതിയും സോഫിയക്കാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

