Wreath Protest | ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് റീത്ത് സമരവുമായി വളപട്ടണം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍

 


ADVERTISEMENT

വളപട്ടണം : (KVARTHA) കണ്ണൂര്‍-കാസര്‍കോട് ദേശിയ പാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരവുമായി സാമൂഹിക പ്രവര്‍ത്തകനായ വളപട്ടണം സ്വദേശി രംഗത്തെത്തി. വേളാപുരം മുതല്‍ മേലെ ചൊവ്വ വരെയുള്ള ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും ഒറ്റയാള്‍ പ്രതിഷേധം ഉയര്‍ന്നത്. 

ഈ മേഖലയിലെ റോഡും ഡിവൈഡറുകളും തകര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വളപട്ടണത്തെ സാമൂഹിക പ്രവര്‍ത്തകന്‍ കെസി സലീം ഡിവൈഡറിന്റെ മുകളില്‍ റീത്ത് വെച്ച് സമരം നടത്തിയത്.

സൗകര്യം കുറഞ്ഞതും ഇടുങ്ങിയതുമായ റോഡിലെ കുഴികള്‍ കാരണം ഇരുചക്രവാഹനങ്ങള്‍ നിരന്തരം തെന്നിവീഴുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകളില്‍ വാഹനങ്ങള്‍ കയറി രാത്രിയില്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും സലീം പറഞ്ഞു. 
Aster_MIMS

Wreath Protest | ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് റീത്ത് സമരവുമായി വളപട്ടണം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍


വളപട്ടണം പാലത്തിലെ തെരുവുവിളക്ക് കത്തിക്കാനും പുതിയ തെരുവിലെ റോഡിലെ കുഴികള്‍ അടയ്ക്കാനും സലീം നടത്തിയ ഒറ്റയാള്‍ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു. അധികൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനും ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

Keywords: Social activist Salim from Valapatnam started a wreath strike to protest the poor condition of the national highway, Kannur, News, Social Activist Salim, Wreath Strike, Protest, Candidate, Accident, Vehicles, Kerala News.










നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia