Wreath Protest | ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് റീത്ത് സമരവുമായി വളപട്ടണം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍
Mar 18, 2024, 22:01 IST
വളപട്ടണം : (KVARTHA) കണ്ണൂര്‍-കാസര്‍കോട് ദേശിയ പാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരവുമായി സാമൂഹിക പ്രവര്‍ത്തകനായ വളപട്ടണം സ്വദേശി രംഗത്തെത്തി. വേളാപുരം മുതല്‍ മേലെ ചൊവ്വ വരെയുള്ള ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും ഒറ്റയാള്‍ പ്രതിഷേധം ഉയര്‍ന്നത്.
ഈ മേഖലയിലെ റോഡും ഡിവൈഡറുകളും തകര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വളപട്ടണത്തെ സാമൂഹിക പ്രവര്‍ത്തകന്‍ കെസി സലീം ഡിവൈഡറിന്റെ മുകളില്‍ റീത്ത് വെച്ച് സമരം നടത്തിയത്.
സൗകര്യം കുറഞ്ഞതും ഇടുങ്ങിയതുമായ റോഡിലെ കുഴികള്‍ കാരണം ഇരുചക്രവാഹനങ്ങള്‍ നിരന്തരം തെന്നിവീഴുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകളില്‍ വാഹനങ്ങള്‍ കയറി രാത്രിയില്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും സലീം പറഞ്ഞു.
സൗകര്യം കുറഞ്ഞതും ഇടുങ്ങിയതുമായ റോഡിലെ കുഴികള്‍ കാരണം ഇരുചക്രവാഹനങ്ങള്‍ നിരന്തരം തെന്നിവീഴുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകളില്‍ വാഹനങ്ങള്‍ കയറി രാത്രിയില്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും സലീം പറഞ്ഞു.
വളപട്ടണം പാലത്തിലെ തെരുവുവിളക്ക് കത്തിക്കാനും പുതിയ തെരുവിലെ റോഡിലെ കുഴികള്‍ അടയ്ക്കാനും സലീം നടത്തിയ ഒറ്റയാള്‍ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു. അധികൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനും ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
Keywords: Social activist Salim from Valapatnam started a wreath strike to protest the poor condition of the national highway, Kannur, News, Social Activist Salim, Wreath Strike, Protest, Candidate, Accident, Vehicles, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.