Shobha Surendran | 'രാഹുല്‍ഗാന്ധി പാര്‍ലമെന്റിന് അകത്തിരുന്നാലും പുറത്തിരുന്നാലും ഒരുപോലെ'; പ്രവേശനം വൈകി എന്ന് പറഞ്ഞ് ബഹളം വയ്‌ക്കേണ്ടതില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍
Aug 7, 2023, 16:06 IST
കോഴിക്കോട്: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റിന് അകത്തിരുന്നാലും പുറത്തിരുന്നാലും ഒരുപോലെയെന്ന പരിഹാസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. രാഹുലിന് പാര്‍ലമെന്റില്‍ കയറാന്‍ ദിവസങ്ങള്‍ വൈകിയെന്ന് പറഞ്ഞ് ബഹളം വയ്‌ക്കേണ്ടതില്ലെന്നും രാഹുല്‍ പാര്‍ലമെന്റില്‍ എത്രദിവസം ഇരുന്നിട്ടുണ്ടെന്നത് ഓര്‍ക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പ്രഭാരിയായി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
രാജ്യം നരേന്ദ്രമോദിയെ നെഞ്ചേറ്റിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന നരേന്ദ്ര മോദിയെ എതിര്‍ക്കാന്‍ ഇന്‍ഡ്യ എന്ന മുന്നണിയുമായി പ്രതിപക്ഷം പ്രചരണരംഗത്തുണ്ട്. പ്രതിപക്ഷം ശക്തിപ്പെടണമെന്ന് തന്നെയാണ് ബിജെപി ഏതുകാലത്തും ആവശ്യപ്പെട്ടിരുന്നത്.
ആര് വന്നാലും നരേന്ദ്ര മോദി ചിരിച്ചുകൊണ്ട് നേരിടും. ദേശീയധാരയില്‍ നരേന്ദ്ര മോദിയും സഹപ്രവര്‍ത്തകരും കക്ഷി രാഷ്ട്രീയം നോക്കിയല്ല മുന്നോട്ടുപോകുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സ്പീകര്‍ എഎന്‍ ശംസീറിന്റെ പ്രസംഗം സംസ്ഥാനത്തെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാനുള്ള മാര്‍ഗമാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പെട്ടെന്നൊരു നാളില്‍ സംഭവിച്ചതായി ശംസീറിന്റെ പ്രസംഗത്തെ കാണാനാകില്ല. സംസ്ഥാനത്ത് എങ്ങനെയും പ്രശ്‌നമുണ്ടാക്കാനായിരുന്നു ശ്രമം. പക്ഷെ അത് നടന്നില്ല. നമ്മുടെ രാജ്യവും സംസ്ഥാനവും സ്നേഹത്തിലൂടെ ഇഴചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
അമ്പലമില്ലാത്ത കമ്യൂണിസ്റ്റുകള്‍ ഗണപതി ഉണ്ടെന്നും, ഇല്ലെന്നും പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നതെന്നും അവര്‍ ചോദിച്ചു. വിശ്വാസമില്ലെങ്കിലും ക്ഷേത്രത്തില്‍ നിന്നുള്ള നാണയത്തുട്ടുകള്‍ കൊണ്ടുപോകണമെന്നാണ് കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. വിശ്വാസമില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുകയാണ് സിപിഎം ആദ്യം ചെയ്യേണ്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ടി നേതാക്കള്‍ ക്ഷേത്രങ്ങളുടെ ഭാരവാഹികളായിട്ടുണ്ട്. അവരെ പിരിച്ചുവിടാന്‍ എംവി ഗോവിന്ദന്‍ തയാറാകുമോയെന്നും ശോഭാസുരേന്ദ്രന്‍ ചോദിച്ചു.
കേന്ദ്രസര്‍കാരിന്റെ പദ്ധതികളുമായി ജനങ്ങളോട് സംവദിക്കണമെന്നും പദ്ധതികള്‍ കിട്ടുന്നില്ലെങ്കില്‍ അവ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ശോഭാസുരേന്ദ്രന്‍ നിര്‍ദേശിച്ചു.
രാജ്യം നരേന്ദ്രമോദിയെ നെഞ്ചേറ്റിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന നരേന്ദ്ര മോദിയെ എതിര്‍ക്കാന്‍ ഇന്‍ഡ്യ എന്ന മുന്നണിയുമായി പ്രതിപക്ഷം പ്രചരണരംഗത്തുണ്ട്. പ്രതിപക്ഷം ശക്തിപ്പെടണമെന്ന് തന്നെയാണ് ബിജെപി ഏതുകാലത്തും ആവശ്യപ്പെട്ടിരുന്നത്.
ആര് വന്നാലും നരേന്ദ്ര മോദി ചിരിച്ചുകൊണ്ട് നേരിടും. ദേശീയധാരയില്‍ നരേന്ദ്ര മോദിയും സഹപ്രവര്‍ത്തകരും കക്ഷി രാഷ്ട്രീയം നോക്കിയല്ല മുന്നോട്ടുപോകുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സ്പീകര്‍ എഎന്‍ ശംസീറിന്റെ പ്രസംഗം സംസ്ഥാനത്തെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാനുള്ള മാര്‍ഗമാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പെട്ടെന്നൊരു നാളില്‍ സംഭവിച്ചതായി ശംസീറിന്റെ പ്രസംഗത്തെ കാണാനാകില്ല. സംസ്ഥാനത്ത് എങ്ങനെയും പ്രശ്‌നമുണ്ടാക്കാനായിരുന്നു ശ്രമം. പക്ഷെ അത് നടന്നില്ല. നമ്മുടെ രാജ്യവും സംസ്ഥാനവും സ്നേഹത്തിലൂടെ ഇഴചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേന്ദ്രസര്‍കാരിന്റെ പദ്ധതികളുമായി ജനങ്ങളോട് സംവദിക്കണമെന്നും പദ്ധതികള്‍ കിട്ടുന്നില്ലെങ്കില്‍ അവ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ശോഭാസുരേന്ദ്രന്‍ നിര്‍ദേശിച്ചു.
Keywords: Shobha Surendran takes charge of Kozhikode district Prabhari, Kozhikode, News, Politics, Shobha Surendran, Rahul Gandhi, Criticism, Parliament, Congress, Narendra Modi, Religion, CPM, Temple, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.