ചർചകൾക്കൊടുവിൽ കഴക്കൂട്ടത്ത് മത്സരിക്കുന്നത് ശോഭ സുരേന്ദ്രൻ; വിജയ സാധ്യത പരിഗണിച്ചാണ്‌ സ്ഥാനാർഥിയാക്കിയതെന്ന് ദേശീയ നേതൃത്വം

 


ADVERTISEMENT

ദില്ലി: (www.kvartha.com 17.03.2021) ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. കഴക്കൂട്ടം അടക്കം നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ച വരുമെന്ന സാഹചര്യത്തിൽ എൻഡിഎ സ്ഥാനാര്‍ഥി ശോഭ തന്നെയാണെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നത്. ഏറെ ചര്‍ചകൾക്ക് ശേഷം കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിൽ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം പറഞ്ഞു.

ശബരിമല വിഷയമായിരിക്കും ഇത്തവണ ബിജെപി കഴക്കൂട്ടത്ത് പ്രചാരണ വിഷയമാക്കുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.
Aster_MIMS

ചർചകൾക്കൊടുവിൽ കഴക്കൂട്ടത്ത് മത്സരിക്കുന്നത് ശോഭ സുരേന്ദ്രൻ; വിജയ സാധ്യത പരിഗണിച്ചാണ്‌ സ്ഥാനാർഥിയാക്കിയതെന്ന് ദേശീയ നേതൃത്വം

ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രന്‍റെ പേര് ഇല്ലായിരുന്നു. ഏറെ ചര്‍ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥിയാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് ബിജെപി ആസ്ഥാനത്ത് നിന്നും ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തിൽ പോയി പ്രചരണം തുടങ്ങാനും ഇതിനകം നിർദേശം കിട്ടിയിട്ടുണ്ട്.

Keywords:  News, Politics, Kerala, State, Top-Headlines, Assembly Election, Assembly-Election-2021, Election, BJP, Sobha Surendran, Kazhakoottam, The national leadership,  Sobha Surendran contests in Kazhakoottam; The national leadership said that the candidate was selected considering the possibility of victory. 
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia