ചർചകൾക്കൊടുവിൽ കഴക്കൂട്ടത്ത് മത്സരിക്കുന്നത് ശോഭ സുരേന്ദ്രൻ; വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥിയാക്കിയതെന്ന് ദേശീയ നേതൃത്വം
Mar 17, 2021, 13:06 IST
ദില്ലി: (www.kvartha.com 17.03.2021) ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. കഴക്കൂട്ടം അടക്കം നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ച വരുമെന്ന സാഹചര്യത്തിൽ എൻഡിഎ സ്ഥാനാര്‍ഥി ശോഭ തന്നെയാണെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നത്. ഏറെ ചര്‍ചകൾക്ക് ശേഷം കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിൽ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം പറഞ്ഞു.
ശബരിമല വിഷയമായിരിക്കും ഇത്തവണ ബിജെപി കഴക്കൂട്ടത്ത് പ്രചാരണ വിഷയമാക്കുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.
ശബരിമല വിഷയമായിരിക്കും ഇത്തവണ ബിജെപി കഴക്കൂട്ടത്ത് പ്രചാരണ വിഷയമാക്കുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.
ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രന്‍റെ പേര് ഇല്ലായിരുന്നു. ഏറെ ചര്‍ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥിയാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് ബിജെപി ആസ്ഥാനത്ത് നിന്നും ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തിൽ പോയി പ്രചരണം തുടങ്ങാനും ഇതിനകം നിർദേശം കിട്ടിയിട്ടുണ്ട്.
Keywords: News, Politics, Kerala, State, Top-Headlines, Assembly Election, Assembly-Election-2021, Election, BJP, Sobha Surendran, Kazhakoottam, The national leadership, Sobha Surendran contests in Kazhakoottam; The national leadership said that the candidate was selected considering the possibility of victory.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.