SWISS-TOWER 24/07/2023

എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടിയല്ല: ബി ജെ പി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 10.10.2015) എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സമുദായ സംഘടനയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍. എസ്എന്‍ഡിപി യോഗവുമായി ബിജെപി സംസ്ഥാനതലത്തില്‍ തിരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കിയിട്ടില്ല. പ്രാദേശിക തലത്തിലുള്ള ധാരണകള്‍ മാത്രമേയുള്ളൂ.

എസ്എന്‍ഡിപിയും ബിജെപിയും തമ്മിലുള്ള ബന്ധം എന്നും ഒരുപോലെയാണ്. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം, കോഴിക്കോട് ജില്ലയിലെ നാദാപുരം ജില്ലാ പഞ്ചായത്ത് സീറ്റുകളും ഇടുക്കിയില്‍ ഒരു സീറ്റും എസ്എന്‍ഡിപി യോഗത്തിനു വിട്ടുനല്‍കും. കോഴിക്കോട് കോര്‍പറേഷനില്‍ എസ്എന്‍ഡിപി യോഗത്തിനു മൂന്നു സീറ്റും വണികവൈശ്യ സംഘം, പത്മശാലിയ സംഘം എന്നിവയ്ക്ക് ഓരോ സീറ്റും നല്‍കും. മറ്റു കോര്‍പറേഷനുകളിലും ജില്ലകളിലും അന്തിമ തീരുമാനമായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ബീഫ് ഫെസ്റ്റ് നടത്തി സിപിഎമ്മും കോണ്‍ഗ്രസും വിവാദമാക്കുന്നത് ലീഗിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്. ബീഫ് കഴിക്കണോ പന്നിയിറച്ചി കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. കേരളത്തില്‍ ബീഫ് നിരോധിച്ചിട്ടില്ല; അതിനാല്‍, വിവാദത്തിന്റെ ആവശ്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടിയല്ല: ബി ജെ പി

Keywords: SNDP, BJP, Kerala 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia