കേരളത്തില്‍ മലപ്പുറം ഭരണമെന്ന് എസ്.എന്‍.ഡി.പി

 


കേരളത്തില്‍ മലപ്പുറം ഭരണമെന്ന് എസ്.എന്‍.ഡി.പി
മലപ്പുറം: സംസ്ഥാനത്ത് നടക്കുന്ന ഭരണം മലപ്പുറം ഭരണമാണെന്ന് വെള്ളാപ്പിള്ളി നടേശന്‍ ആരോപിച്ചു. മലപ്പുറം മാത്രം വികസിച്ചാല്‍ മതിയോയെന്നും മുഖ്യമന്ത്രി മുസ്ലീം ലീഗിന് അടിമപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മുസ്ലീം ലീഗ് മാനദണ്ഡങ്ങള്‍ മറികടന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. ഈ തീരുമാനം സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കെ.എസ്.യു മുന്നറിയിപ്പ് നല്‍കി.

മലപ്പുറം ജില്ലയിലെ 35 സ്‌ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നേരത്തേ ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ സ്‌ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ കെ.എസ്.യു, എന്‍.എസ്.എസ്, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി.

Key words: S.N.D.P, Malappuram, Kerala, School, Vellapalli Nateshan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia