Transformer | 'യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പിന്തുടര്‍ന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെടാന്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഓടിക്കയറി'; പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com) യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പിന്തുടര്‍ന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെടാന്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഓടിക്കയറിയെന്ന് പൊലീസ്. ശനിയാഴ്ച വൈകിട്ട് നാലരയോടെ മാവുങ്കാലിന് സമീപം കല്യാണ്‍ റോഡിലായിരുന്നു സംഭവം.
Aster_MIMS

Transformer | 'യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പിന്തുടര്‍ന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെടാന്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഓടിക്കയറി'; പിന്നീട് സംഭവിച്ചത്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബിഹാര്‍ സ്വദേശിയായ ഇയാള്‍ മാനസിക അസ്വസ്ഥതയുള്ള വ്യക്തിയായിരുന്നു. നേരത്തെ, ചന്തേരയില്‍ സമാന സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് യുവാവിന് മാനസിക അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലാക്കി മാവുങ്കലിലെ സ്നേഹാലയത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അവിടെനിന്നും പുറത്തുകടക്കുകയായിരുന്നു.

യുവാവ് ട്രാന്‍സ്‌ഫോര്‍മറിലേക്ക് കയറിയതിന് പിന്നാലെ നാട്ടുകാര്‍ കെ എസ് ഇ ബിയില്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ട്രാന്‍സ്ഫോര്‍മര്‍ വഴി ഇലക്ട്രിക് ലൈനിലേക്കും യുവാവ് കടന്നിരുന്നു. ഫയര്‍ഫോഴ്സും പൊലീസും എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് യുവാവിനെ താഴെ ഇറക്കിയത്.

ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍നിന്ന് രക്ഷപ്പെടുത്തിയെങ്കിലും പൊലീസിനോടും യുവാവ് അക്രമസ്വഭാവം കാണിച്ചു. തുടര്‍ന്ന് യുവാവിനെ വീണ്ടും സ്‌നേഹാലയത്തിലേക്കു തന്നെ മാറ്റി. മാലപൊട്ടിച്ചെന്ന് പരാതി ലഭിക്കാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടില്ല.

Keywords: Snatched Chain: Man climbed on transformer to escape from natives, Kasaragod,  News, Robbery, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia