Snake Rescue | സ്‌കൂട്ടറിൽ കയറാൻ നോക്കുമ്പോൾ കണ്ടത് പാമ്പിനെ; വർക്ക് ഷോപ്പിൽ എത്തിച്ച് പരിശ്രമം!

പാമ്പിനെ കണ്ടു പേടിച്ചതിനെ തുടർന്ന് സൂരജ് നാട്ടുകാരെ വിളിച്ചു കൂട്ടുകയും അതോടൊപ്പം നാട്ടുകാരിലൊരാൾ ഫോറസ്റ്റുകാരെയും മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെൻ്റർ ഫോർ വൈൽഡ് റെസ്ക്യൂറായ അനിൽ തൃച്ചംബരത്തിനെ വിവരമറിയിക്കുകയായിരുന്നു.
കണ്ണൂർ: (KVARTHA) ജില്ലയിലെ പട്ടുവം കാവുങ്കലിൽ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു. തളിപ്പറമ്പ് പട്ടുവം കാവുങ്കൽ പനക്കട വീട്ടിൽ കെ കെ സൂരജിൻ്റെ കെ എൽ 59 സെഡ് 8239 ടിവിഎസ് ജുപീറ്റർ സ്കൂട്ടർ വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും ജോലിക്ക് പോകാൻ വേണ്ടി എടുത്തപ്പോഴാണ് സ്കൂട്ടർ ഹാൻഡിൽ കൂടി മുൻവശത്ത് നിന്ന് അകത്തേക്ക് കയറിക്കൂടിയ പൂച്ചക്കണ്ണൻ പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ടു പേടിച്ചതിനെ തുടർന്ന് സൂരജ് നാട്ടുകാരെ വിളിച്ചു കൂട്ടുകയും അതോടൊപ്പം നാട്ടുകാരിലൊരാൾ ഫോറസ്റ്റുകാരെയും മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെൻ്റർ ഫോർ വൈൽഡ് റെസ്ക്യൂറായ അനിൽ തൃച്ചംബരത്തിനെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരിൽ ഒരാൾ സ്കൂട്ടറുമായി പട്ടുവം കാവുങ്കലിലുള്ള ബൈക്ക് സുൺ എന്ന വർക്ക് ഷോപ്പിൽ എത്തിച്ചു . ഏറെ പരിശ്രമത്തിനൊടുവിൽ മെക്കാനിക്കിന്റെ സഹായത്തോടുകൂടി സ്കൂട്ടിയുടെ ഹെഡ്ലൈറ്റിൽ കയറിക്കൂടിയ പാമ്പിനെ അനിൽ തൃച്ചംബരം പുറത്തെടുക്കുകയായിരുന്നു. ഇതിനു ശേഷം പാമ്പിനെ സുരക്ഷിതമായി അതിൻ്റെ ആവാസ വ്യവസ്ഥയിൽ കൊണ്ടു പോയി വിട്ടു.