SWISS-TOWER 24/07/2023

പാമ്പിന് യുവാവിനൊപ്പം ബൈക്കില്‍ സുഖയാത്ര; സഞ്ചരിച്ചത് 23 കിലോമീറ്റര്‍; വിഷപ്പാമ്പ് തലപൊക്കിയത് റോഡിലെ ഗട്ടറില്‍ വീണപ്പോള്‍

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 13.05.2019) ഓടുന്ന ബൈക്കില്‍ പാമ്പിന് യുവാവിനൊപ്പം ബൈക്കില്‍ സുഖയാത്ര. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കാസര്‍കോട്ടാണ് സംഭവം. 23 കിലോമീറ്റര്‍ ദൂരമാണ് ബൈക്കിന്റെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്‌സിനടിയില്‍ ഒളിച്ചിരുന്ന വിഷപ്പാമ്പ് യുവാവിനൊപ്പം സഞ്ചരിച്ചത്.

കാസര്‍കോടുനിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ വണ്ടിയിലാണ് പാമ്പ് കയറിക്കൂടിയത്. റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് ഗട്ടറില്‍ വീഴുകയും പാമ്പ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയുമായിരുന്നു. പരിഭ്രാന്തനായ യുവാവ് ബൈക്ക് ഒതുക്കി റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. ഇവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.

പാമ്പിന് യുവാവിനൊപ്പം ബൈക്കില്‍ സുഖയാത്ര; സഞ്ചരിച്ചത് 23 കിലോമീറ്റര്‍; വിഷപ്പാമ്പ് തലപൊക്കിയത് റോഡിലെ ഗട്ടറില്‍ വീണപ്പോള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K asaragod, Kerala, News, Snake, Bike, Snake Hide in Bike; Traveled 23 km With Rider. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia