Snake found | സ്‌കൂട്ടറിന്റെ സീറ്റ് തുറന്നപ്പോൾ കണ്ടത് പെട്രോൾ ടാങ്കിൽ ചുറ്റിയ നിലയിൽ അണലിയെ; യാത്രക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ടാങ്കിൽ ചുറ്റി കിടന്ന അണലിയിൽ നിന്ന് യാത്രിക്കാരനായ യുവാവ് കടിയേൽക്കാതെ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി എം അൻസീറാണ് രക്ഷപ്പെട്ടത്. അൻസീറിന്റെ ഇരിക്കൂറിലെ ഭാര്യവീടായ ‘സഫീർ മൻസിലി’ലാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ സ്കൂട്ടറിന്റെ സീറ്റിനടയിൽ സൂക്ഷിച്ച പഴ്സെടുക്കാൻ ഡിക്കി തുറന്നപ്പോഴാണ് പെട്രോൾ ടാങ്കിൽ ചുറ്റിയനിലയിൽ അണലിയെ കണ്ടത്. തല ഉയർത്തിനിൽക്കുകയായിരുന്നു അണലി. ഇതേ തുടർന്ന് റസ്ക്യൂ അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്നാണ് പാമ്പിനെ പിടികൂടിയത്.
ഇതിനെ പിന്നീട് ആവാസ കേന്ദ്രത്തിലേക്ക് വിട്ടയച്ചു. രണ്ടാഴ്ച മുൻപ് ഇരിക്കൂറിൽ ഹെൽമെറ്റിനടിയിൽ ചുരുണ്ടു കിടന്ന പെരുമ്പാമ്പിൻ്റെ കടിയേറ്റു യുവാവിന് പരുക്കേറ്റിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്.