Snake found | പയ്യന്നൂരില്‍ തപാല്‍ ഉരുപ്പടികളില്‍ പാമ്പിനെ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) തപാല്‍ വകുപ്പ് ജീവനക്കാരെ ഞെട്ടിച്ചു കൊണ്ടു പോസ്റ്റ് ഓഫിസിലെത്തിച്ച തപാല്‍ ഉരുപ്പടികള്‍ക്കൊപ്പം പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ വകുപ്പ് അന്വേഷണമാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ പോസ്റ്റ് ഓഫിസില്‍ തപാല്‍ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്.
                
Snake found | പയ്യന്നൂരില്‍ തപാല്‍ ഉരുപ്പടികളില്‍ പാമ്പിനെ കണ്ടെത്തി

ബാഗുകള്‍ പൊട്ടിച്ച് ഉരുപ്പടികള്‍ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേല്‍വിലാസമില്ലാതെ പാമ്പും മേശപ്പുറത്ത് വീണത്. കണ്ണൂര്‍ ആര്‍എംഎസില്‍ പോസ്റ്റല്‍ അധികൃതര്‍ വിവരം നല്‍കി. പാമ്പ് ബാഗില്‍ വന്ന വഴി കണ്ടെത്താന്‍ പോസ്റ്റല്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.ആദ്യമായാണ് തപാല്‍ ഉരുപ്പടിയില്‍ പാമ്പിനെ കണ്ടെത്തുന്നതെന്ന് പോസ്റ്റല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Snake, Found, Payyannur, Snake found at Postal bag.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia